|    Jan 20 Fri, 2017 1:28 pm
FLASH NEWS

ഓങ്ങല്ലൂരില്‍ പട്ടാപ്പകല്‍ യുവതിയെ തലയ്ക്കടിച്ച് മാല കവര്‍ന്നു

Published : 1st July 2016 | Posted By: SMR

പട്ടാമ്പി: പട്ടാപ്പകല്‍ യുവതിയെ തലയ്ക്കടിച്ച് കഴുത്തിലെ മാല കവര്‍ന്നതായി പരാതി. ഓങ്ങല്ലൂര്‍ കൊള്ളിപറമ്പ് കല്ലകത്ത് ഫസലുറഹ്മാന്റെ ഭാര്യ നജ്മുന്നീസ(20)യുടെ മൂന്ന് പവനോളം വരുന്ന മാലയുമാണ് മോഷ്ടാവ് കവര്‍ന്നത്.
മുഖം മൂടി അണിഞ്ഞെത്തിയ മോഷ്ടാവ് വീട്ടില്‍ കയറി യുവതിയെ തലക്കടിക്കുകയും വായമൂടികെട്ടി കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു എന്നാണ് യുവതിപൊലിസിന് മൊഴി നല്‍കിയത്. സംഭവ സമയത്ത് യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നെന്നും ബന്ധുക്കള്‍ മരണവീട്ടിലേക്ക് പോയിരിക്കുകയാണന്നും മൊഴിയില്‍ പറയുന്നു. മോഷ്ടാവ് അകത്ത് കയറി മാലപൊട്ടിച്ച് മറ്റു ആഭരണങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ ഭര്‍ത്താവ് എത്തി വാതിലില്‍ മുട്ടിയത് കേട്ട് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ബോധരഹിതയായ യുവതിയെ ഭര്‍ത്താവാണ് ആദ്യം കണ്ടത്.
പെട്ടെന്നുള്ള ആക്രമണത്തില്‍ ഭീതിയിലായ യുവതിയെ സ്വകാര്യ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. യുവതിക്ക് നേരെ വധശ്രമത്തിനുള്ള രീതിയിലാണ് മോഷ്ടാവ് എത്തിയതെന്നും തടിച്ച് ഉയരം കുറഞ്ഞ ആളാണന്നാണ് ഭാര്യ പറഞ്ഞതെന്നും ഭര്‍ത്താവ് പറഞ്ഞു.
സംഭവ വിവരം അറിഞ്ഞ് പ്രദേശവാസികള്‍ ഭീതിയിലാണ്.പരിസര പ്രദേശത്തുള്ളവരാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.പൊലിസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക