|    Oct 20 Sat, 2018 7:46 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഓഖി: സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമല്ലെന്ന് എസ്ഡിപിഐ

Published : 5th December 2017 | Posted By: kasim kzm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കിടപ്പാടം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട താമസ സൗകര്യവും സൗജന്യ റേഷന്‍ അടക്കമുള്ള സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. ക്യാംപുകളില്‍ കഴിയുന്നവരുടെ അടിയന്തരാവശ്യങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേകം റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.സംസ്ഥാന പ്രതിനിധിസംഘം പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, വിഴിഞ്ഞം തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങളും ദുരിതബാധിതരെയും സന്ദര്‍ശിച്ചു. വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറി റോയ് അറക്കല്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ല-മണ്ഡലം ഭാരവാഹികള്‍ സന്ദര്‍ശകസംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss