|    Oct 19 Fri, 2018 11:10 pm
FLASH NEWS
Home   >  Kerala   >  

ഓഖി: രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു

Published : 7th December 2017 | Posted By: G.A.G

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട മല്‍സ്യതൊഴിലാളികളെ കണ്ടെത്താന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും നടത്തിയ തിരിച്ചിലിനിടയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു.കൊച്ചിയുടെയും ആലപ്പുഴയുടെയും ഇടയിലായി നടത്തിയ തിരച്ചിലിനിടയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വൈഭവ് എന്ന കപ്പലാണ് രണ്ടു മൃതദേഹങ്ങളും കണ്ടെടുത്തത്. തുടര്‍ന്ന് മൃതദേഹം കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടിലേക്ക് മാറ്റി. വൈകുന്നേരം 4.30 ഓടെ വിഴിഞ്ഞത്ത് എത്തിക്കും. മല്‍സ്യതൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് നാവിക സേനയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ നടത്തുന്നത്. ചെറുതും വലുതമായ 12 ഓളം കപ്പലുകളും വിവിധ എയര്‍ക്രാഫ്റ്റുകളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss