|    Sep 19 Wed, 2018 7:33 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഓഖി ഫണ്ട്: മുഖ്യമന്ത്രി ഉരുണ്ടുകളിക്കുന്നു- ചെന്നിത്തല

Published : 30th August 2018 | Posted By: kasim kzm

കൊച്ചി: ഓഖി ഫണ്ട് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിന് കൃത്യമായ മറുപടി നല്‍കാതെ പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എത്ര രൂപ ചെലവഴിച്ചുവെന്ന് അദ്ദേഹം ഇപ്പോഴും പറയുന്നില്ല. ദുരന്തമുണ്ടായിട്ട് ഒമ്പതു മാസം കഴിഞ്ഞു. ഇപ്പോഴും ഉരുണ്ടുകളിക്കുകയാണ് മുഖ്യമന്ത്രി. വിമര്‍ശിക്കാന്‍ വേണ്ടി താന്‍ വിമര്‍ശിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഓഖി ദുരന്ത തുക പൂര്‍ണമായി ചെലവഴിച്ചില്ലെന്ന് മുഖ്യമന്ത്രി തന്നെയാണ് നിയമസഭയിലും വിവരാവകാശ നിയമപ്രകാരവും കഴിഞ്ഞ സമ്മേളനത്തിലും പറഞ്ഞത്. മുഖ്യമന്ത്രി തന്നെ തന്ന കണക്കുകള്‍ വച്ച് പറയുമ്പോള്‍ അതെങ്ങിനെ വിമര്‍ശനത്തിന് വേണ്ടിയുള്ള വിമര്‍ശനമാവുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss