|    Dec 19 Wed, 2018 4:53 pm
FLASH NEWS

ഓഖി ദുരന്തം: 20 കോടിയുടെ നാശനഷ്ടക്കണക്ക് സമര്‍പ്പിക്കും

Published : 28th December 2017 | Posted By: kasim kzm

മലപ്പുറം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘം ഇന്ന് ജില്ലയിലെത്തും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് 20 കോടി രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്. അന്തിമ കണക്ക് കലക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗം തയ്യാറാക്കുകയാണ്.
കാര്‍ഷിക മേഖലയില്‍ മാത്രം 1.4 കോടിയുടെ നഷ്ടമുണ്ട്. ഭവനനാശം 11.5 കോടി രൂപയുടെതാണ്. ജില്ലയിലെ കടല്‍ ഭിത്തി നിര്‍മാണത്തിന് മാത്രമായി 42.55 കോടി രൂപയുടെ കണക്കും ജില്ലാ കലക്ടര്‍ സംഘത്തിന് സമര്‍പ്പിക്കും. കേന്ദ്ര ഊര്‍ജ മന്ത്രാലയം ഡയരക്ടര്‍ എം എം ദാക്‌ടെയുടെ നേത്യത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തുന്നത്. ക്യഷി മന്ത്രാലയം ഡയറക്ടര്‍ ആര്‍പി സിങ്, ഷിപ്പിങ് മന്ത്രാലയത്തിന്റ ഡയറക്ടര്‍ ചന്ദ്രമണി റാവത്ത് തുടങ്ങിയവരാണ് സംഘത്തിലുള്ള മറ്റ് രണ്ടുപേര്‍. സംഘത്തെ രാവിലെ 10ന്് പൊന്നാനി പാലപ്പെട്ടിക്ക് സമീപം ജില്ലാ കലക്ടര്‍ അമിത് മീണയും സംഘവും സ്വീകരിക്കും. തുടര്‍ന്ന് 10.30ന് തിരൂര്‍ ചമ്രവട്ടത്തിന് സമീപമുള്ള ഹോട്ടല്‍ റൗബ റസിഡന്‍സിയില്‍ ജില്ലയിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ ജില്ലാ കലക്ടറും ജില്ലാതല ഉദ്യേഗസ്ഥരും വിശദീകരിക്കും. തുടര്‍ന്ന്, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ ഓഖി ബാധിത പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും. രാത്രി 10ന് സംഘം കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി തിരുവനന്തപുരത്തേക്ക് തിരിക്കും.
കലക്ടറേറ്റില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡെപ്യുട്ടി കലക്ടര്‍മാരായ സി അബ്ദുല്‍ റഷീദ്, ഡോ.ജെ ഒ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss