ഓഖിയുടെ പാത
Published : 23rd February 2018 | Posted By: kasim kzm
അനേകമാളുകളുടെ മരണത്തിനും 10,000ലധികം വീടുകളുടെ തകര്‍ച്ചയ്ക്കും കാരണമായ ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഭരണകൂടത്തിനു പറ്റിയ പരാജയം ഇതിനകം പലപ്രാവശ്യം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ കണ്ട ഏറ്റവും നാശംവിതച്ച ചുഴലിക്കാറ്റായിരുന്നു ഓഖി.
ചുഴലിക്കാറ്റ് പ്രവചിക്കുന്നതില്‍ നമ്മുടെ കാലാവസ്ഥാ നിരീക്ഷണവിഭാഗത്തിനു പരിമിതികളുണ്ടെങ്കിലും നവംബര്‍ 28നു തന്നെ കാലാവസ്ഥാ നിരീക്ഷണവിഭാഗം കൊടുങ്കാറ്റിനെപ്പറ്റി സൂചന നല്‍കിയിരുന്നു. എന്നാല്‍, രണ്ടുദിവസംകൊണ്ടുതന്നെ അത് ആഞ്ഞടിച്ചു. 2013ല്‍ ഫൈലിനും 14ല്‍ ഹുദുദും 16ല്‍ വര്‍ദയും വരുന്ന വിവരം ഒരാഴ്ച മുമ്പു തന്നെ കാലാവസ്ഥാ വിദഗ്ധര്‍ ജനങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍, ഓഖിയുടെ കാര്യത്തില്‍ അതുണ്ടായില്ല.
എന്തായിരുന്നു കാരണം? സാധാരണ ചുഴലിക്കാറ്റുകള്‍ പശ്ചിമതീരത്തെത്താറില്ല. ബംഗാള്‍ ഉള്‍ക്കടലിലെ കാറ്റ് അവിടെ തന്നെ കറങ്ങിയൊതുങ്ങും. എന്നാല്‍, ഓഖി ഉദ്ഭവിക്കുന്നത് ശ്രീലങ്കന്‍ തീരത്താണ്. അവിടെ നിന്ന് അതിന് വടക്കുപടിഞ്ഞാറ് ഭാഗത്തേക്കേ സഞ്ചരിക്കാനൊക്കൂ! മാത്രമല്ല, ഓഖി ലക്ഷദ്വീപിന് അടുത്തെത്തിയപ്പോള്‍ നേരെ പടിഞ്ഞാറോട്ടു വച്ചുപിടിച്ചു. ഓഖിയുടെ വേഗവും നിരീക്ഷകരെ അദ്ഭുതപ്പെടുത്തി. 40 മണിക്കൂറിനുള്ളില്‍ വെറുമൊരു ന്യൂനമര്‍ദം ലക്ഷണമൊത്ത ചുഴലിക്കാറ്റായി മാറുന്നത് വളരെ അപൂര്‍വമായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.