|    Jun 22 Fri, 2018 1:49 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഓംപുരിക്കെതിരേ രാജ്യദ്രോഹക്കേസ്

Published : 5th October 2016 | Posted By: SMR

om-puri

മുംബൈ: സൈന്യത്തെ വിമര്‍ശിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടന്‍ ഓംപുരിക്കെതിരേ അന്ധേരി പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. പൃഥ്വി മാസ്‌കെ എന്നയാളുടെ പരാതിയിലാണു നടപടി. ആരും നിര്‍ബന്ധിച്ചിട്ടല്ല സൈനികര്‍ ജോലി ചെയ്യുന്നതെന്നും സൈനികരോട് ആയുധമെടുക്കാന്‍ ആരു പറഞ്ഞുവെന്നും ടെലിവിഷന്‍ ചര്‍ച്ചയില്‍ ഓംപുരി അഭിപ്രായപ്പെട്ടിരുന്നു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ താരങ്ങളെ ബോളിവുഡില്‍ വിലക്കിയ വിഷയം ചര്‍ച്ചചെയ്ത ടെലിവിഷന്‍ ഷോയിലായിരുന്നു ഓംപുരിയുടെ പ്രതികരണം. ഇതിനെതിരേയാണ് കേസെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss