|    Oct 20 Sat, 2018 6:18 am
FLASH NEWS

ഒ വി വിജയന്റെ അസാന്നിധ്യം സാംസ്‌കാരിക രംഗത്ത് വലിയ വിടവുണ്ടാക്കി: മന്ത്രി എ കെ ബാലന്‍

Published : 12th September 2017 | Posted By: fsq

 

പാലക്കാട് :സമകാലിക സാഹചര്യത്തില്‍ കഥാകൃത്ത് ഒവി വിജയന്റെ അസാന്നിധ്യം സാംസ്‌കാരിക രംഗത്ത് വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പട്ടിക-പിന്നാക്കക്ഷേമ-നിയമ-സാംസ്—കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പറഞ്ഞു. ഒ വി വിജയന്‍ സ്മാരക സമിതി തസ്രാക്കില്‍ നിര്‍മിച്ച ഒവി വിജയന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തസ്രാക്കിലേക്കുളള വഴി മധ്യേ നിര്‍മിച്ച വഴിയമ്പലത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചലച്ചിത്ര അവാര്‍ഡ് വലിയ താരങ്ങള്‍ക്ക്് മാത്രമായി ഒതുക്കാതെ മികച്ച അഭിനയം കാഴ്ച്ച വെക്കുന്ന താരങ്ങള്‍ക്ക് കൂടി നല്‍കി പ്രോത്സാഹനജനകമായ സാഹചര്യം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.  അഹല്യ ഹെറിറ്റെജ് വില്ലേജാണ്  സ്മാരക സമിതിക്ക് പ്രതിമ സംഭാവന ചെയ്തത്. കൂമങ്കാവ് കനാലിന്റെ സമീപത്താണ് വഴിയമ്പലം നിര്‍മിച്ചിരിക്കുന്നത്. സ്മാരക സമിതി ചെയര്‍മാന്‍ റ്റികെ നാരായണദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെശാന്തകുമാരി, ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, ജില്ലാ കലക്റ്റര്‍ ഡോ:പി സുരേഷ് ബാബു,  സെക്രട്ടറി ടിആര്‍. അജയന്‍,  സ്മാരക ഭരണ സമിതി അംഗം റഷീദ് കണിച്ചേരി, പ്രൊഫ. സിപി ചിത്രഭാനു, മുണ്ടൂര്‍ സേതുമാധവന്‍, ആഷാ മേനോന്‍, പ്രൊഫ: പിഎ വാസുദേവന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss