|    Oct 21 Sat, 2017 12:18 pm
Home   >  Todays Paper  >  Page 1  >  

ഒ പി ശര്‍മയെ നിയമസഭയില്‍നിന്ന് പുറത്താക്കും

Published : 20th February 2016 | Posted By: SMR

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വനിതാ എംഎല്‍എക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയ ഡല്‍ഹിയിലെ ബിജെപി എംഎല്‍എ ഒ പി ശര്‍മയെ നിയമസഭയില്‍നിന്നു പുറത്താക്കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ സഭയുടെ സദാചാരകമ്മിറ്റി തീരുമാനിച്ചു. പട്യാലഹൗസ് കോടതിയില്‍ സിപിഐ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്തതിന് പോലിസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടതിനു പിന്നാലെയാണ് ഡല്‍ഹി നിയമസഭാ സമിതിയുടെ നടപടി.
അല്‍കാ ലംബ എംഎല്‍എയെയാണ് ശര്‍മ അധിക്ഷേപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറില്‍ സ്പീക്കര്‍ രാംനിവാസ് ഗോയല്‍ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സംഭവം അന്വേഷിക്കാന്‍ സദാചാരസമിതിയെ ചുമതലപ്പെടുത്തി. സമിതി പലതവണ ആവശ്യപ്പെട്ടിട്ടും ശര്‍മ വനിതാ എംഎല്‍എയോട് മാപ്പുപറയാന്‍ തയ്യാറായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക