|    Jul 18 Wed, 2018 8:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഒാസ്‌കറില്‍ ഇന്ത്യയില്‍നിന്നും ‘ന്യൂട്ടണ്‍’

Published : 23rd September 2017 | Posted By: fsq

 

മുംബൈ:  90ാമത് ഓസ്‌കര്‍ പുരസ്‌കാരപട്ടികയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ഹിന്ദി ചലച്ചിത്രം ന്യൂട്ടണ്‍.  ഓസ്‌കര്‍ 2018ല്‍ വിദേശഭാഷാ വിഭാഗത്തിലാണ് ന്യുട്ടണ്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്ന് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഫ്എഫ്‌ഐ) അറിയിച്ചു. ജനാധിപത്യത്തിലെ കൊള്ളരുതായ്മകളെ ആക്ഷേപ ഹാസ്യ രീതിയില്‍ അവതരിപ്പിക്കുന്ന ന്യൂട്ടണ്‍ സംവിധായകന്‍ അമിത് മസൂര്‍ക്കറുടെ രണ്ടാമത്തെ ചിത്രമാണ്. രാജ്കുമാര്‍ റാവു, പങ്കജ് ത്രിപാഠി, രഘുബീര്‍ യാദവ്, അഞ്ജലി പാട്ടീല്‍ എന്നിവര്‍ അഭിനയിച്ച ചിത്രം ഇന്നലെയാണ് രാജ്യത്തെ തിയേറ്ററുകളിലെത്തിയത്. തെലുങ്ക് സിനിമാ നിര്‍മാതാവ് സി വി റെഡ്ഡി അധ്യക്ഷനായ എഫ്എഫ്‌ഐ കമ്മിറ്റി ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. 26 ചിത്രങ്ങളില്‍ നിന്നാണ് ന്യൂട്ടണ്‍ തിരഞ്ഞെടുത്തതെന്ന് എഫ്എഫ്‌ഐ സെക്രട്ടറി ജനറല്‍ സുപന്‍ സെന്നും വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss