|    Jun 23 Fri, 2017 7:12 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഒഹായോ ആക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

Published : 1st December 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് സംസ്ഥാനമായ ഒഹായോ സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ 11 പേര്‍ക്ക് പരിക്കേറ്റ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. തങ്ങളുടെ വിദ്യാര്‍ഥികളില്‍ ഒരാളായ സോമാലിയന്‍ വംശജന്‍ അബ്ദുര്‍റസാഖ് അലി അര്‍താനാണ് ആക്രമണം നടത്തിയതെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. ബിസിനസ് ബിരുദ വിദ്യാര്‍ഥിയായ അര്‍താനെ സൈനികന്‍ എന്നാണ് ഐഎസ് വിശേഷിപ്പിച്ചത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ ശേഷം കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാള്‍ പോലിസ് വെടിയേറ്റുമരിച്ചു. മറ്റുരാജ്യങ്ങളില്‍ നടക്കുന്ന ഇത്തരം ഒറ്റപ്പെട്ട ആക്രമണങ്ങളെ ഐഎസ് പതിവായി പിന്തുണയ്ക്കാറുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക