|    Jul 23 Mon, 2018 4:04 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒസ്മാന്‍ ഡെംബലെക്ക് വിശ്രമം

Published : 18th September 2017 | Posted By: fsq

 

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ കരുത്തരായ ബാഴ്‌സലോണയുടെ പുതിയ മുന്നേറ്റ താരം ഒസ്മാന്‍ ഡെംബലെക്ക് വിശ്രമം അനുവദിച്ചു. ഗെറ്റാഫെയ്‌ക്കെതിരായ ലാ ലിഗ മല്‍സരത്തിനു ശേഷം ബാഴ്‌സ മാനേജ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. ശസ്ത്രക്രിയക്കു വേണ്ടി ഫിന്‍ലന്‍ഡിലേക്ക് പോവുന്നതിനാല്‍ 20കാരനായ താരത്തിന് നാല് മാസം വരെ വിശ്രമം അനുവദിച്ചു. പേശിവലിവ് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഡെംബലെ ഗെറ്റാഫെയ്‌ക്കെതിരേയാണ് ആദ്യ ലാ ലിഗ അരങ്ങേറ്റം കുറിച്ചത്. ഈ മല്‍സരത്തില്‍ 29 മിനിറ്റിനു ശേഷം ഡെംബലെ കളം വിട്ടിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാക്കിയ താരത്തിന് എത്രയും വേഗം ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്ന് ബാഴ്‌സലോണ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നെയ്മര്‍ പിഎസ്ജിയിലേക്ക് ക്ലബ്ബ് മാറിയ ഒഴിവിലേക്ക് ഡോര്‍ട്മുണ്ടില്‍ നിന്ന് സ്വന്തമാക്കിയ താരമാണ് ഒസ്മാന്‍ ഡെംബലെ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss