|    Jul 19 Thu, 2018 7:34 am
FLASH NEWS
Home   >  Kerala   >  

ഒഴുക്കില്‍ പെട്ട് രണ്ട് യുവാക്കളെ കാണാതായി

Published : 5th August 2017 | Posted By: G.A.G

പത്തനംതിട്ട: താഴൂര്‍ മണ്ണില്‍ക്കടവില്‍ ഒഴുക്കില്‍ പെട്ട് രണ്ടു യുവാക്കളെ കാണാതായി. കൊല്ലം ചവറ കോട്ടയ്ക്കകം ചാവാട്ടില്‍ വീട് പ്രകാശ് (40), കോട്ടയ്ക്കകം തോണിത്തുറയില്‍ കിഴക്കേതില്‍  പ്രസാദ് (41) എന്നിവരെയാണ് കാണാതായത്.
സുഹൃത്തായ കുറുന്തയില്‍ വീട്ടില്‍ സജിയെ കാണാനെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ടു പേരാണ് ഒഴുക്കില്‍പ്പെട്ടത്. ചവറ സ്വദേശിയാ സജി എട്ടുവര്‍ഷമായി താഴൂര്‍ ഭാഗത്താണ് താമസം. ഇന്നലെ വൈകിട്ട് 3.30ന് സുഹൃത്തുക്കളെല്ലാവരും കൂടി കുളിക്കാനായി കടവിലിറങ്ങിയിരുന്നു. സജി കടയിലേക്കു പോയ സമയത്താണ് പ്രകാശ് ഒഴുക്കില്‍പ്പെട്ടത്. നിലവിളിച്ചുകൊണ്ട് രക്ഷിക്കാനിറങ്ങിയ പ്രസാദും ഒഴുക്കില്‍പ്പെടുകയായിരുന്നു. പ്രസാദ് 12ന് ഗള്‍ഫിലേക്ക് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. അതിനു മുമ്പ് സജിയെ കാണാനാണ് ചവറയില്‍ നിന്ന് അഞ്ച് പേരുമെത്തിയത്.  ഒഴുക്കില്‍ പെട്ടവര്‍ക്കായി പത്തനംതിട്ട ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രാത്രിയിലും തിരച്ചില്‍ തുടരുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss