|    Feb 25 Sun, 2018 9:20 am
Home   >  Kerala   >  

ഒഴുക്കില്‍ പെട്ട് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

Published : 6th August 2017 | Posted By: shadina sdna

പത്തനംതിട്ട: അച്ചന്‍ കൊവിലാറ്റില്‍ താഴുക്കടവില്‍ ഒഴുക്കില്‍ പെട്ട യുവാക്കളുടെ മൃതദേഹം കടവിന് സമീപം കാട്ടില്‍ കുടിങ്ങിക്കിടന്ന നിലയില്‍ കണ്ടെത്തി. കൊല്ലം ചവറ കോട്ടക്കകം ചാവാട്ടില്‍ വീട്ടില്‍ പ്രകാശ്(38), കോട്ടക്കകം തോണിത്തുറയില്‍ കിഴക്കേതില്‍ പ്രസാദ് (37) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച്ചയായിരുന്നു സംഭവം. സുഹൃത്തിനെ കാണാന്‍ എത്തിയ ഇവര്‍ താഴുര്‍ക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു.  പത്തനംതിട്ട ഫയര്‍ ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും സന്ധ്യയോടെ തിരച്ചില്‍ അവസാനിപ്പിച്ചു.  ഇന്ന് രാവിലെ 7 ഓടെ ഫയര്‍ ഫോഴ്‌സിന്റെ
നേതൃത്വത്തില്‍ തിരച്ചില്‍ പുനരാരംഭിച്ചു. തുടര്‍ന്ന്‌ താഴുര്‍ക്കടവിന് സമീപം കാട്ടില്‍ കുടുങ്ങിക്കിടന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss