|    May 22 Mon, 2017 9:09 pm
FLASH NEWS

ഒഴുക്കില്‍പ്പെട്ട പെരുമ്പാമ്പിന് രക്ഷകരായത് അലനയും ആര്‍ദ്രിതയും

Published : 4th July 2016 | Posted By: SMR

തൊടുപുഴ: ഒഴുക്കില്‍പ്പെട്ട പെരുമ്പാമ്പിന്‍ കുഞ്ഞിന് സഹോദരിമാര്‍ രക്ഷകരായി. മൂലമറ്റം പെരുംമ്പാട്ട് തോമസ് മാത്യു (ബാബു)വിന്റെ മക്കളായ അലനയും ആര്‍ദ്രിതയുമാണ് ഞായറാഴ്ച രാവിലെ വീടിനു സമീപത്തെ തോട്ടിലൂടെ ഒഴുകി വന്ന പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടത്. ശനിയാഴ്ച പെയ്ത കനത്ത മഴയിലുണ്ടായ വെള്ളപ്പാച്ചിലില്‍ തോട്ടില്‍ പതിച്ചതാണെന്ന് കരുതുന്നു. ഞായറാഴ്ച രാവിലെ തോട്ടിനുള്ളിലെ ഒരു കല്ലിന്റെ മുകളില്‍ കയറിയിരിക്കുകയായിരുന്നു പാമ്പിന്‍ കുഞ്ഞ്.
ഇത് കണ്ട് അലിവ് തോന്നിയ അലനയും ആര്‍ദ്രിതയും സംഭവം വീട്ടുകാരെയും അയല്‍വാസികളെയും അറിയിച്ചു. പെരുമ്പാമ്പിന്റെ കുഞ്ഞായതിനാലും തോട്ടിനുള്ളിലായതിനാലും ആരും പാമ്പിനെ രക്ഷപെടുത്താന്‍ തയ്യാറായില്ല. ഉടന്‍ തന്നെ മൂലമറ്റത്തെ വനം വകുപ്പധികൃതരെ അറിയിച്ചു. സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാര്‍ തോട്ടിലിറങ്ങി കുടുക്കിട്ട് പാമ്പിന്‍ കുഞ്ഞിനെ ചാക്കിലാക്കി.
സംഭവമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. രക്ഷപെടുത്തിയ പെരുമ്പാമ്പിന്‍ കുഞ്ഞിനെ കുളമാവ് വനത്തില്‍ തുറന്ന് വിടുമെന്ന് വനം വകുപ്പ് അതികൃതര്‍ അറിയിച്ചു. ചാക്കിനുള്ളില്‍ സൂക്ഷിച്ച പെരുമ്പാമ്പിന്‍ കുഞ്ഞിനെ തുറന്ന് കണ്ട മൂലമറ്റം എസ്എച്ചിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ അലനയും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ആര്‍ദ്രതയും കൈവീശി പാമ്പിന്‍ കുഞ്ഞിനെ യാത്രയയച്ചത് കാഴ്ചക്കാരില്‍ ചിരിപടര്‍ത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day