|    Aug 20 Mon, 2018 1:59 pm
FLASH NEWS

ഒഴുക്കില്‍പ്പെട്ട് കാണാതായ ആളെ കണ്ടെത്താനായില്ല: പുഴകള്‍ കരകവിഞ്ഞു; നെഞ്ചകം തകര്‍ന്ന് കര്‍ഷകര്‍

Published : 10th August 2018 | Posted By: kasim kzm

ആലത്തൂര്‍: രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ആലത്തൂര്‍ മേഖലയിലെ കൃഷിയിടങ്ങള്‍ വെള്ളത്തിലായി. രണ്ടായിരം ഹെക്ടര്‍ നെല്‍കൃഷി വെള്ളത്തിനടിയിലാണ്. പോത്തുണ്ടി, മംഗലം ഡാം ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയതോടെ അയിലൂര്‍, ഗായത്രി, മംഗലം പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ജലാശയങ്ങള്‍ എല്ലാം വെള്ളം നിറഞ്ഞ് കവിയാറായി.
ഗായത്രിപ്പുഴ തരൂര്‍ കുരുത്തിക്കോട് തടയണയ്ക്കു സമീപം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട കുരുത്തിക്കോട് രാജനെ(65) കണ്ടെത്താനായില്ല. ആലത്തൂര്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഉച്ചവരെ തെരച്ചില്‍ നടത്തിയിരുന്നു. കാവശ്ശേരി തെന്നിലാപുരം പാലത്തില്‍ വെള്ളം കരകവിഞ്ഞ് മാലിന്യങ്ങള്‍ പാലത്തില്‍ അടിഞ്ഞുകൂടിയതുമൂലം രണ്ട് ദിവസമായി ഇതുവഴിയുളള ഗതാഗതം തടസപ്പെട്ടു.ഇതോടെ കാവശ്ശേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. കാവശ്ശേരിയില്‍ നിന്നു പാലം വഴി പുതുക്കോട്, കണ്ണമ്പ്ര ഭാഗത്തേക്കുള്ള എളുപ്പവഴിയായിരുന്നു.കാവശ്ശേരി പത്തനാപുരം പാലം, വെങ്ങന്നൂര്‍ പുഴ പാലം എന്നിവിടങ്ങളില്‍ കുളവാഴകളും മാലിന്യങ്ങളും തങ്ങി നിന്ന് പാലങ്ങള്‍ അപകടഭീഷണിയിലാണ്. സമീപത്തെ പാലങ്ങളില്‍ നിന്നും തള്ളിവിടുന്ന മാലിന്യങ്ങള്‍ ഇവിടെ കെട്ടി നില്‍ക്കുന്നു.
തെന്നിലാപുരം പാലവും അപകട ഭീഷണിയിലാണ്. ആലത്തൂര്‍ എടാംപറമ്പ് കോസ് വേ കരകവിഞ്ഞു. ചിറ്റിലഞ്ചേരി വട്ടോംപാടം ചീനാമ്പുഴയും മുതുകുന്നി പാലവും കരകവിഞ്ഞൊഴുകാറായി. പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss