|    Aug 17 Fri, 2018 6:18 pm
FLASH NEWS
Home   >  Kerala   >  

ഒഴുക്കില്‍പെട്ട എടവണ്ണ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Published : 28th June 2017 | Posted By: mi.ptk

രാജന്‍

മഞ്ചേരി: ചാലിയാര്‍ പഞ്ചായത്ത് കുറുവന്‍ പുഴയിലെ വെണ്ണക്കോട് തടയണക്ക് സമീപം ഒഴുക്കില്‍പെട്ട് കാണാതായ എടവണ്ണ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. എടവണ്ണ ചെമ്പകുത്ത് പൊന്നാങ്കുന്ന് കോളനിയിലെ മഞ്ചേരിയന്‍ ചാത്തന്റെ മകന്‍ രാജന്‍(45)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഒരുമണിയോടെ മൂലേപ്പാടം പാലത്തിന് സമീപം തിരുവാലി ഫയര്‍ഫോഴും നിലമ്പൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ടര കിലോമീറ്റര്‍ മാറിയാണ് മൃതദേഹം ലഭിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് 3നാണ് 6 സുഹൃത്തുകള്‍ക്കൊപ്പം കക്കാടംപൊയില്‍ ഭാഗത്തേക്ക് വിനോദയാത്രക്ക് പോയ രാജന്‍ അപകടത്തില്‍പെട്ടത്. വഴിയലില്‍ വച്ച് കാല്‍ കഴുകുന്നതിന് വേണ്ടി വെണ്ണക്കോട് തടയണയുടെ താഴെയിറങ്ങിയ രാജന്‍ കാല്‍ വഴുതി ഒഴുക്കില്‍പെടുകയായിരുന്നു.
ഗുഡ്‌സ് ഡ്രൈവറായ രാജന്‍ നേരത്തെ കെഎസ്ആര്‍ടിസിയില്‍ താല്‍കാലിക കണ്ടക്ടറായി ജോലി ചെയ്തിട്ടുണ്ട്. മാതാവ്:ചീര, ഭാര്യ:സന്ധ്യ, മക്കള്‍:അഞ്ജന രാജ്, സഞ്ജീവ് രാജ്, ഋതിക രാജ്. സഹോദരങ്ങള്‍: കൃഷ്ണന്‍കുട്ടി, സുരേഷ്ബാബു, ഷൈലജ,വിലാസിനി.
മൃതദേഹം നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss