|    Feb 22 Thu, 2018 8:01 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒഴുകുന്നു കലയും കാണികളും

Published : 19th January 2017 | Posted By: fsq

 

കണ്ണൂര്‍: കലയും കാണികളും തടസ്സങ്ങളില്ലാതെ ഒഴുകി നിറയുകയാണ് കലോല്‍സവത്തിന്റെ മൂന്നാം നാളിലും. കബനിയില്‍ കോല്‍ക്കളിക്കു സംഘാടകരുടെ ചെറു തടസ്സങ്ങളുണ്ടായെങ്കിലും ഒഴുക്ക് പൂര്‍ണമായി തടസ്സപ്പെട്ടില്ല. ഇന്നലെ മാപ്പിളപ്പാട്ടും ഗസലും നെയ്യാറില്‍ ഇശലുകള്‍ കൊണ്ട് ഓളങ്ങളുണ്ടാക്കിയപ്പോള്‍, കബനിയില്‍ മിമിക്രിയുടെ ചിരിയോളമാണ് അലയടിച്ചത്. ചാക്യാരുടെ തമാശക്കൂത്തായിരുന്നു വളപട്ടണത്ത്. പൂരക്കളിയും കേരളനടനവും മാര്‍ഗംകളിയും വേദിയില്‍ നിറഞ്ഞാടിയ കലാപ്രതിഭകള്‍ ആസ്വാദകരുടെ മനസ്സും കണ്ണും ഇന്നലെയും നിറച്ചു. പെരിയാറില്‍ നാടകം നിറഞ്ഞസദസ്സിലാണ് അവതരിപ്പിക്കപ്പെട്ടത്. കാലികപ്രസ്‌കതമായ വിഷയങ്ങള്‍ വേദിയില്‍ മല്‍സരാര്‍ഥികള്‍ അഭിനയിച്ച് പ്രതിഫലിപ്പിച്ചപ്പോള്‍ നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്.  കലയുടെ നാലാം നാളില്‍ ഏകാംഗ അഭിനയവും (ജവഹര്‍ ഓഡിറ്റോറിയം), വട്ടപ്പാട്ട് (കലക്ടറേറ്റ് മൈതാനം), ദഫ്മുട്ട് (ടൗണ്‍ സ്‌ക്വയര്‍), ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍-പെണ്‍ വിഭാഗത്തിലെ മിമിക്രിയും (ജവഹര്‍ സ്റ്റേഡിയം) അരങ്ങേറും.  കലയുടെ കനകകിരീടത്തിനുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണ് മുന്നേറുന്നത്. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ളത്. എന്നാല്‍, ആരുടെയും നില ഭദ്രവുമല്ല. നേരിയ പോയിന്റ് വ്യത്യാസം മാത്രമാണ് ജില്ലകള്‍ തമ്മിലുള്ളത്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും സര്‍ഗാത്മകതയുടെ വിരിഞ്ഞാട്ടം കണ്ണൂരിനെ മനംനിറയ്ക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss