|    Mar 23 Thu, 2017 7:49 pm
FLASH NEWS

ഒഴികഴിവ് പറയലല്ല പ്രധാനമന്ത്രിയുടെ ജോലി: രാഹുല്‍

Published : 6th February 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യം ഭരിക്കുകയാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നും ഒഴികഴിവ് പറയലല്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. 10ാം വര്‍ഷത്തിലെത്തിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്മാരുമായി ചര്‍ച്ച ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. 23ന് ചേരുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് കടന്നാക്രമിക്കുമെന്ന സൂചനയാണ് രാഹുലിന്റെ വാക്കുകളില്‍നിന്നു വ്യക്തമാകുന്നത്.
പാര്‍ലമെന്റ് തടസ്സപ്പെടുത്തിയതിന് പ്രധാന ഉത്തരവാദി ഗാന്ധി കുടുംബമാണെന്നും തിരഞ്ഞെടുപ്പില്‍ തോറ്റതിന് അവര്‍ പ്രതികാരം തീര്‍ക്കുകയാണെന്നും നരേന്ദ്രമോദി അസമില്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.
ജനങ്ങള്‍ ചെയ്യാന്‍ ഏല്‍പിച്ച കാര്യങ്ങള്‍ ചെയ്യാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല-രാഹുല്‍ ആരോപിച്ചു.

(Visited 62 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക