|    Aug 21 Tue, 2018 9:43 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഒളിവില്‍ പോയ പ്രതിയുടെ കരുതല്‍ തട ങ്കല്‍ എത്ര വര്‍ഷം കഴിഞ്ഞാലും നിലനില്‍ക്കും

Published : 1st August 2018 | Posted By: kasim kzm

കൊച്ചി: പ്രതി ഒളിവില്‍ പോയതിനാല്‍ നടപ്പാക്കാന്‍ കഴിയാത്ത കരുതല്‍ തടങ്കല്‍ ഉത്തരവ് എത്ര വര്‍ഷം കഴിഞ്ഞാലും നിലനില്‍ക്കുമെന്ന് ഹൈക്കോടതി. ലഹരിമരുന്നു വില്‍പന സംബന്ധിച്ച് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 25 വര്‍ഷം ഒളിവില്‍ കഴിഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജി ഫ്രാന്‍സിസ് സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 1988ല്‍ ഫ്രാന്‍സിസിനെയും മറ്റു രണ്ടു പേരെയും ഹഷിഷ് ഓയിലുമായി കസ്റ്റംസ് പിടികൂടിയിരുന്നു. തുടര്‍ന്ന് എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തു.
പ്രതികള്‍ സമാനമായ കുറ്റങ്ങള്‍ ചെയ്യുന്നത് തടയാന്‍ കരുതല്‍ തടങ്കലില്‍ വയ്ക്കണമെന്ന കസ്റ്റംസിന്റെ ശുപാര്‍ശ പരിഗണിച്ച സംസ്ഥാന സര്‍ക്കാര്‍ 1993ല്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. പക്ഷേ, ഫ്രാന്‍സിസ് ഒളിവില്‍ പോയി. കേസിലെ വിചാരണയില്‍ ഒന്നാം പ്രതിയെ വെറുതെ വിട്ടു. ഫ്രാന്‍സിസിനെ പിടികിട്ടാത്തതിനാല്‍ അയാളുടെ കേസ് മറ്റൊരു കേസായി പരിഗണനയ്ക്കുകയായിരുന്നു. ഒളിവില്‍ നിന്നു പുറത്തുവന്ന ഫ്രാന്‍സിസ്, തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ആവശ്യം തള്ളിയ കോടതി വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചു. ഇയാള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും കരുതല്‍ തടങ്കല്‍ ഉത്തരവ് നിലനില്‍ക്കുകയാണ്. ഇതിനെതിരേയാണ് ഫ്രാന്‍സിസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
ഒളിവിലായിരുന്ന കാലത്ത് ഇയാള്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടില്ലെന്നാണ് മനസിലാവുന്നത്. അതിനാല്‍ ഇയാളുടെ നിവേദനം പരിഗണിക്കുമ്പോള്‍ കസ്റ്റംസിന്റെയും ജില്ലാ പോലിസ് മേധാവിയുടെയും നിലപാട് കൂടി പരിശോധിക്കണം. നിവേദനം നല്‍കിയില്ലെങ്കില്‍ തടങ്കല്‍ ഉത്തരവ് നടപ്പാക്കാം- കോടതി വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss