|    Aug 19 Sat, 2017 10:52 am
Home   >  Todays Paper  >  page 7  >  

ഒളിയാക്രമണം: മേജര്‍ കൊല്ലപ്പെട്ടു

Published : 4th August 2017 | Posted By: fsq

 

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ ഷോപിയാന്‍ ജില്ലയില്‍ സായുധസംഘത്തിന്റെ ഒളിയാക്രമണത്തില്‍ മേജറടക്കം രണ്ട് സൈനികര്‍ മരിച്ചു. മേജര്‍ കമലേഷ് പാണ്ഡെ, ജവാന്‍ ചുല്‍തിം എന്നിവരാണ് മരിച്ചത്. ജവാന്‍ കൃപാല്‍ സിങിന്് പരിക്കേറ്റിട്ടുണ്ട്. തിരച്ചില്‍ നടത്തുകയായിരുന്ന സൈനികര്‍ക്കു നേരേ സായുധസംഘം വെടിവയ്ക്കുകയായിരുന്നു. സുരക്ഷാസേന തിരച്ചില്‍ തുടര്‍ന്നെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. അതേസമയം, കുല്‍ഗം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സായുധസംഘത്തിന്റെ സാന്നിധ്യമുണ്ടെന്നെറിഞ്ഞ് ജില്ലയിലെ ഗോപാല്‍പുര ഗ്രാമത്തിലെത്തിയ സുരക്ഷാസേനയും ഹിസ്ബുല്‍ പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക