|    Dec 11 Tue, 2018 9:53 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഒളിയാക്രമണം; കശ്മീരില്‍ ജവാന്‍ മരിച്ചു

Published : 13th November 2018 | Posted By: kasim kzm

ജമ്മു: ജമ്മുകശ്മീരിലെ രജൗറി ജില്ലയില്‍ ഒളിയാക്രമണത്തില്‍ ജവാന്‍ മരിച്ചു. ലാന്‍സ് നായിക് ഗോസാവി കേശവ് സോംഗിര്‍ ആണ് മരിച്ചത്. പാകിസ്താനാണ് ആക്രമണത്തിനു പിന്നിലെന്ന് സൈന്യം പറയുന്നു. ഇതിനെ തുടര്‍ന്ന് ഇരുസൈന്യവും നടത്തിയ വെടിവയ്പ് ഏറെനേരം നീണ്ടുനിന്നു. കഴിഞ്ഞ മൂന്നുദിവസത്തിനിടെയുണ്ടായ ഒളിയാക്രമണങ്ങളില്‍ മൂന്നു സൈനികര്‍ മരിച്ചതായി സൈന്യം അറിയിച്ചു. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ റൈഫിള്‍മാനായിരുന്ന വരുണ്‍ കട്ടാല്‍ (21) മരിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss