|    Jan 19 Thu, 2017 3:43 am
FLASH NEWS

ഒളിപ്പിച്ചുവച്ച ലഹരിവസ്തുക്കള്‍ പിടികൂടി; രണ്ടുപേര്‍ക്കെതിരേ കേസ്

Published : 10th August 2016 | Posted By: SMR

പുതുനഗരം: കൊടുവായൂരില്‍ വ്യാപാരസ്ഥാപനങ്ങളില്‍ വില്‍പ്പനക്ക് ഒളിപ്പിച്ചുവച്ചിരുന്ന ലഹരിവസ്തുക്കള്‍ പിടികൂടി.
രണ്ടുപേര്‍ക്കെതിരേ പുതുനഗരം പോലിസ് കേസെടുത്തു. നവക്കോട് തട്ടുകടയില്‍ നിന്നും 120 പാക്കറ്റ് ഹാന്‍സ്, ബോംബെ പാക്കറ്റുകള്‍ പിടികൂടി. കട ഉടമ കാജാഹുസൈന്‍ (43)നെതിരെ കേസെടുത്തു. കൊടുവായൂര്‍ ടൗണ്‍ വ്യാപാരസ്ഥാപനത്തില്‍ നിന്നും ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. സ്ഥാപന നടത്തിപ്പുകാരന്‍ സമീര്‍ (36)നെതിരെ കേസെടുത്തു. ഇന്നലെ ഉച്ചക്ക് മൂന്നിനാണ് പുതുനഗരം എസ്.ഐ കെ.ജി രതീഷിന്റെ നേതൃത്വത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടന്നത്.
വ്യാപാരസ്ഥാപനങ്ങളില്‍ ലഹരിവസ്തു വില്‍പ്പന വര്‍ധിച്ചുവരുന്നതായി പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളില്‍ ലഹരി വസ്തു വില്‍പ്പന കര്‍ശനമായി പരിശോധിച്ച് പിടികൂടുമെന്നും പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക