|    Mar 27 Mon, 2017 11:59 pm
FLASH NEWS

ഒളിച്ചോടിയിട്ടില്ല; ട്വിറ്ററില്‍ പ്രതികരണവുമായി വിജയ് മല്യ

Published : 11th March 2016 | Posted By: swapna en

Vijay_Mallya

ലണ്ടന്‍: രാജ്യത്തെ വിവിധ ബാങ്കുകളില്‍ 9,000 കോടി കുടിശ്ശിക വരുത്തി രാജ്യം വിട്ട പ്രമുഖ മദ്യ വ്യവസായിയും എം പിയുമായ വിജയ് മല്യ ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്ത്.  ഒളിച്ചോടിയിട്ടില്ലന്നും ബിസിനസ് സംബന്ധമായി വിവിധ രാജ്യങ്ങള്‍ സഞ്ചരിക്കുന്ന അന്താരാഷ്ട്ര വ്യവസായിയാണ് താനെന്നും  മല്യ ട്വിറ്ററില്‍ അറിയിച്ചു.
ഒരു എം പി എന്ന നിലയില്‍ ഇന്ത്യയുടെ നിയമം പാലിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താന്‍. കോടതിയുടെ വിചാരണ നേരിടാന്‍ തയ്യാറാണ്. എന്നാല്‍ മാധ്യമ വിചാരണ നേരിടാന്‍ തയ്യാറല്ല. ഇന്നു തനിക്കെതിരേ വിരല്‍ ചൂണ്ടുന്ന മാധ്യമങ്ങള്‍ തന്റെ സഹായം നിരവധി തവണ തേടിയിട്ടുണ്ട്. തന്റെ സ്വത്തിന്റെ കണക്ക് ഒരു മാധ്യമങ്ങള്‍ക്കും അറിയില്ലെന്നും മല്യ ട്വീറ്റ് ചെയ്തു.
9,000 കോടി തിരിച്ചടക്കാനുള്ള മല്യയെ രാജ്യ വിടാന്‍ അനുവദിക്കരുതെന്നും പാസ് പോര്‍ട്ട് കണ്ടു കെട്ടണമെന്നും എസ്ബിഐ ആവശ്യപ്പെട്ട അന്നു തന്നെയാണ് മല്യ വിദേശത്തേക്ക് കടന്നത്. ലണ്ടനിലെ തന്റെ ആഡംബര വസതിയിലാണ് മല്യ.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day