|    Mar 28 Tue, 2017 4:06 am
FLASH NEWS

ഒളിച്ചുപോയി പഠിക്കേണ്ടതല്ല മതം: അബ്ദുല്ലക്കോയ മദനി

Published : 21st August 2016 | Posted By: SMR

കാസര്‍കോട്: മതത്തെ അതിന്റെ യഥാര്‍ഥ സ്രോതസ്സില്‍ നിന്ന് മനസ്സിലാക്കാതെ ഇസ്‌ലാംവിരുദ്ധ സൈറ്റുകളെ അവലംബിക്കുന്നതു കൊണ്ടാണ് യുവാക്കള്‍ തീവ്ര ആത്മീയതയിലേക്കു വഴിതെറ്റുന്നതെന്ന് കെഎ ന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. ആത്മീയ തീവ്രത, സൂഫിസം, ഭീകരത എന്ന പ്രമേയത്തില്‍ ഐഎസ്എം സംസ്ഥാന സമിതി കാസര്‍കോട് സിറ്റിസണ്‍ നഗറില്‍ സംഘടിപ്പിച്ച ഇസ്‌ലാമിക് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര ബഹുസ്വര സമൂഹത്തില്‍ മതത്തിന്റെ പ്രയോഗവ ല്‍ക്കരണം എങ്ങനെയാണെന്നു മനസ്സിലാക്കിയ വ്യക്തിത്വങ്ങളെ അവിശ്വസിച്ചതുകൊണ്ടാണ് ചില യുവാക്കള്‍ക്ക് കേരളത്തി ല്‍ നിന്ന് നാടുവിടേണ്ടിവന്നത്. മതം ഒളിച്ചുപോയി പഠിക്കേണ്ട കാര്യമല്ല. രഹസ്യമായി പഠിക്കേണ്ടതാണ് മതമെന്ന് വിചാരിക്കുന്നവരെ പൊതുസമൂഹം തെറ്റിദ്ധരിക്കുന്നതില്‍ കുറ്റംപറഞ്ഞുകൂടാ. ഇന്ത്യയെ പോലെ സുരക്ഷിതത്വമുള്ള ഒരു നാടുവിട്ട് യുദ്ധഭൂമിയിലേക്കു പലായനം ചെയ്യുന്നത് വിഡ്ഢിത്തമാണ്. മതം പഠിപ്പിക്കാത്തതിനപ്പുറം കടന്ന് ആചാരങ്ങളും അനുഷ്ഠാനങ്ങളും നിര്‍മിച്ച് അതു മതമാണെന്നു പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം.
നിരപരാധികളെ കൊന്നൊടുക്കുന്ന ഐഎസ് ഭീകരസംഘടനയ്ക്ക് രാജ്യത്ത് മണ്ണൊരുക്കുന്നവര്‍ രാജ്യദ്രോഹമാണ് ചെയ്യുന്നത്. മലയാളി യുവാക്കളുടെ തിരോധാനത്തെ കുറിച്ച് വ്യക്തത വരുത്താതെ മുസ്‌ലിംകളെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അപഹാസ്യമാണ്. കേരള മുസ്‌ലിം നവോത്ഥാന ചരിത്രം പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്എം സംസ്ഥാന പ്രസിഡ ന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day