|    Jan 23 Mon, 2017 6:27 pm
FLASH NEWS

ഒളികാമറാ വിവാദം: സംവാദത്തിന് തയ്യാറെന്ന് ഹരീഷ് റാവത്ത്

Published : 10th July 2016 | Posted By: SMR

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഒളികാമറാവിവാദവുമായി ബന്ധപ്പെട്ട് തുറന്ന സംവാദത്തിനു താന്‍ തയ്യാറാണെന്നു മുഖ്യമന്ത്രി ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡില്‍ ഈയിടെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്കിടെ, അസംതൃപ്തരായ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ റാവത്ത് പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് ഒളികാമറയിലൂടെ പുറത്തുവന്നിരുന്നത്. ഒളികാമറാ ദൃശ്യങ്ങള്‍ സംബന്ധിച്ചു സംവാദത്തിന് ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ധാര്‍മിക ധീരതയുണ്ടെങ്കില്‍ പൊതുസംവാദത്തിനു തയ്യാറാവണമെന്നാണ് ഭട്ട് പറഞ്ഞത്. ഒളികാമറാ വിവാദം സിബിഐ അന്വേഷിച്ചുവരികയാണ്. ഒളികാമറാദൃശ്യം സംബന്ധിച്ചു മുഖ്യമന്ത്രി ഈയിടെ ജനസംവാദം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു തുറന്ന സംവാദത്തിനായുള്ള ഭട്ടിന്റെ വെല്ലുവിളി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക