|    Mar 28 Tue, 2017 5:45 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഒളിംപിക് വില്ലേജില്‍ ഖത്തര്‍ പതാകയുയര്‍ത്തി

Published : 5th August 2016 | Posted By: SMR

ദോഹ: ബ്രസീലിലെ റിയോഡി ജനീറോയില്‍ ഇന്നാരംഭിക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഖത്തര്‍ ടീമിന്റെ ഒളിംപിക് വില്ലേജിലേക്കുള്ള ഔദ്യോഗിക പ്രവേശനം അറിയിച്ചുകൊണ്ട് വില്ലേജില്‍ ഖത്തര്‍ പതാകയുയര്‍ത്തി.
ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റും റിയോ ഒളിംപിക്‌സിലെ ഖത്തര്‍ ടീം ലീഡറുമായ ശെയ്ഖ് ജൗഹാന്‍ ബിന്‍ ഹമദ് ആല്‍ഥാനി, ഒളിംപിക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഡോ.ഥാനി ബിന്‍ അബ്ദുറഹിമാന്‍ അല്‍കുവാരി, അഡ്മിനിസ്‌ട്രേഷന്‍ സംഘത്തിന്റെ തലവന്‍ മുഹമ്മദ് ഈസ അല്‍ഫദാല, മറ്റ് പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പതാകയുയര്‍ത്തല്‍ ചടങ്ങ്.
ടീമംഗങ്ങള്‍ പതാകക്ക് മുന്നില്‍ വരിയായി നില്‍ക്കുകയും ഖത്തര്‍ ദേശീയ ഗാനം ആലപിക്കുകയും ചെയ്തുകൊണ്ടാണ് ഒളിംപിക് വില്ലേജിലേക്ക് പ്രവേശിച്ചത്. വില്ലേജ് അധികൃതര്‍ ഖത്തര്‍ ടീമിനെ സ്വാഗതം ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day