|    Jan 22 Sun, 2017 9:25 am
FLASH NEWS
Home   >  Sports  >  Others  >  

ഒളിംപിക് മെഡല്‍ ലോകകപ്പ് മെഡലിനേക്കാള്‍ വിലപ്പെട്ടത്: പി വി സിന്ധു

Published : 7th May 2016 | Posted By: SMR

p__v__sindhu1_1367667989_1367668015_540x540

ബംളൂരു: ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നതിനേക്കാള്‍ വലുത് ഒളിംപിക്‌സില്‍ മെഡല്‍ നേടുകയാണെന്ന് ഇന്ത്യയുടെ പ്രമുഖ വനിതാ ബാഡ്മിന്റണ്‍ താരം പി വി സിന്ധു പറഞ്ഞു.
കഴിഞ്ഞ രണ്ടു ലോക ചാംപ്യന്‍ഷിപ്പുകളിലും ഇന്ത്യക്കായി വെങ്കലമെണിഞ്ഞ സിന്ധുവില്‍ നിന്ന് ഇത്തവണ ഒളിംപിക്‌സിലും രാജ്യം മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. റിയോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ മെഡലണിയാന്‍ കഴിഞ്ഞാല്‍ തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായിരിക്കും അതെന്ന് താരം വ്യക്തമാക്കി.
”ഒളിംപിക്‌സില്‍ മെഡല്‍ കരസ്ഥമാക്കുകയെന്നത് ഓരോ അത്‌ലറ്റിന്റെയും അന്തിമ ലക്ഷ്യമാണ്. ബ്രസീലിലെ സാഹചര്യങ്ങള്‍ ഇന്ത്യയില്‍ നിന്നു വളരെ വ്യത്യസ്തമാണെന്ന് എനിക്കറിയാം. എന്നാല്‍ ഞാന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്റെ കരിയറിലെ ആദ്യ ഒളിംപിക്‌സ് കൂടിയാണിത്” – 20കാരിയായ സിന്ധു മനസ്സ്തുറന്നു. ഒളിംപ്യന്‍ സെയ്‌ന നെഹ്‌വാളും ലോക റാങ്കിങില്‍ 10ാംസ്ഥാനത്തുള്ള സിന്ധുവുമാണ് ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകള്‍.
നാലു വര്‍ഷം മുമ്പ് നടന്ന ലണ്ടന്‍ ഒളിംപിക്‌സിനേക്കാള്‍ കൂടുതല്‍ താരങ്ങള്‍ ഇത്തവണ ഇന്ത്യക്കായി മല്‍സരിക്കുന്നുവെ ന്നത് സന്തോഷം നല്‍കുന്നതായി സിന്ധു വ്യക്തമാക്കി. ലണ്ടനില്‍ നാലു താരങ്ങളാണ് രാജ്യത്തിനുവേണ്ടി റാക്കറ്റേന്തിയതെങ്കില്‍ ഇത്തവണ ഏഴു പേര്‍ മല്‍സരിക്കും. വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യവും പുരുഷ ഡബിള്‍സില്‍ മനു അത്രി- ആര്‍ സുമീത് റെഡ്ഡി ജോടിയും ടീമിലിടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒളിംപിക്‌സില്‍ ഇവരെ ഒഴിവാക്കിയിരുന്നു.
”എന്നെക്കൂടാതെ പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്തിനും ഇത് ആദ്യ ഒളിംപിക്‌സാ ണ്. എന്നെപ്പോലെ അദ്ദേഹ വും കന്നി ഒളിംപിക്‌സിന്റെ ത്രി ല്ലിലാണ്. ടീമിലെ എല്ലാവര്‍ ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.
മികച്ച രീതിയിലാണ് ഞങ്ങ ള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. കഴിവിന്റെ പരമാവധി നല്‍കാനാണ് ഓരോരുത്തരുടെ യും ശ്രമം. കോര്‍ട്ടിനുള്ളില്‍ മാത്രമല്ല പുറത്തും ഞങ്ങള്‍ പരിശീലനം നടത്തുന്നുണ്ട്. പൂര്‍ണ ഫിറ്റ്‌സനസ് ഒളിംപിക്‌സിലുടനീളം നിലനിര്‍ത്തുകയെന്നതാണ് താരങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി”- സിന്ധു വിശദമാക്കി.
ഒരു വര്‍ഷം മുമ്പ് വലതു കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് തുകല്‍ക്കഷ്ണം കൂട്ടിച്ചേര്‍ത്ത പ്രത്യേക ഷൂവാണ് താരം ഉപയോഗിക്കുന്നത്.
ഒളിംപിക്‌സില്‍ മല്‍സരിക്കുമ്പോള്‍ സമ്മര്‍ദ്ദം കൂടുമെന്ന വാദങ്ങള്‍ സിന്ധു തള്ളി. ”രാജ്യം മുഴുവന്‍ ഒളിംപിക്‌സില്‍ താരങ്ങളില്‍ നിന്നു മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ അമിത സമ്മര്‍ദ്ദമൊന്നും എനിക്കില്ല. വളരെ ആവേശത്തിലാണ് ഞാന്‍ ഗെയിംസിനെ കാത്തിരിക്കുന്നത്. ശാരീരികമായി മാത്രമല്ല, മാനസികമായും കരുത്ത് നേടിയെങ്കില്‍ മാത്രമേ ടീമംഗങ്ങള്‍ക്ക് ഒളിംപിക്‌സില്‍ തിളങ്ങാനാവുകയുള്ളൂ”- താരം കൂട്ടിച്ചേര്‍ത്തു.
ഒളിംപിക്‌സിനു മുമ്പ് ഈ മാസം 15 മുതല്‍ 22 വരെ ചൈനയില്‍ നടക്കുന്ന യുബെര്‍ കപ്പില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ മല്‍സരിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക