|    Jan 17 Tue, 2017 8:40 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഒളിംപിക് മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് നസീം അല്‍റബീഹ് പുരസ്‌കാരം

Published : 7th August 2016 | Posted By: SMR

ദോഹ: റിയോ ഒളിംപിക്സില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് ഷിഫ അല്‍ജസീറ- നസീം അല്‍റബീഹ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് സ്വര്‍ണമെഡല്‍ ഉള്‍പ്പടെ പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ ഡോ. കെ ടി റബീഉള്ള അറിയിച്ചു. ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്താന്‍ മലയാളി താരങ്ങള്‍ക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
സ്പോര്‍ട്സ് രംഗത്ത് കേരളത്തിലെ താരങ്ങള്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനം ലഭ്യമാക്കാന്‍ നടപടികളുണ്ടാവണമെന്നും സ്വകാര്യപങ്കാളിത്തം വഴി വിവിധ ഇനങ്ങളില്‍ മല്‍സരിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിവുണ്ടായിട്ടും സാമ്പത്തിക പരാധീനത മൂലം തങ്ങളുടെ സര്‍ഗശേഷിയെ പരിപോഷിപ്പിക്കാന്‍ സാധിക്കാത്ത നിരവധി താരങ്ങള്‍ നമുക്കിടയിലുണ്ട്. അവരെ കണ്ടെത്തി പരിശീലനം നല്‍കി വളര്‍ത്തണം. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാകേണ്ട സൗകര്യങ്ങള്‍ എളുപ്പമാക്കാന്‍ നടപടികളെടുക്കണമെന്നും ഡോ. കെ ടി റബീഉള്ള പറഞ്ഞു.
കേരളത്തിന്റെ കായിക കുതിപ്പിന് വേണ്ടി എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ താനും തന്റെ മെഡിക്കല്‍ ഗ്രൂപ്പും സന്നദ്ധമാണെന്ന് അറിയിച്ച റബീഉള്ള ഇന്ത്യന്‍ സോഫ്റ്റ് ബോളിലെ ഏക വനിതാ താരമായ കോട്ടക്കല്‍ സ്വദേശിനി ആയിശക്ക് മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആവശ്യമായ ധനസഹായം നല്‍കി. തന്റെ ജന്മനാടായ ഈസ്റ്റ് കോഡൂരില്‍ വിശാലമായ ഗ്രൗണ്ടും മറ്റു സംവിധാനങ്ങളും ഒരുക്കി ഒട്ടേറെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഈ മേഖലയില്‍ സഹായങ്ങള്‍ നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക