|    Dec 11 Tue, 2018 11:08 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒളിംപിക് പതാക ടോക്കിയോവില്‍

Published : 25th August 2016 | Posted By: SMR

ടോക്കിയോ: റിയോയില്‍ വിസ്മയം സൃഷ്ടിച്ച് കൊടിയിറങ്ങിയ ഒളിംപിക്‌സിന്റെ പതാക 2020ലെ ഒളിംപിക്‌സ് വേദിയായ ടോക്കിയോവിലെത്തി. ടോക്കിയോ ഗവര്‍ണര്‍ യുരീക്കോ കൊയ്‌ക്കെ പതാക ഏറ്റുവാങ്ങി. നഗരം വേദിയാവാനിരിക്കുന്ന കായിക മാമാങ്കത്തിന്റെ വിജയകരമായ നടത്തിപ്പിന് എല്ലാ വിഭാഗങ്ങളുടെയും ഒത്തൊരുമിച്ച് പ്രവര്‍ത്തിനത്തിനും  ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.
കഴിഞ്ഞ മാസമാണ് കൊയ്‌ക്കെ ടോക്കിയോ ഗവര്‍ണറായി ചുമതലയേറ്റത്. ഇവരുടെ മുന്‍ഗാമികളായിരുന്ന രണ്ടുപേര്‍ ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച് അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി രാജിവച്ചിരുന്നു. ഞായറാഴ്ച റിയോയില്‍ നടന്ന സമാപന ചടങ്ങുകളിലാണ് പതാക ജപ്പാന്‍ അതികൃതര്‍ക്ക് കൈമാറിയത്. റിയോയില്‍ നിന്നും മടങ്ങിയ ജപ്പാനീസ് അത്‌ലറ്റുകള്‍ ക്കൊപ്പമാണ് കൊയ്‌ക്കെ  പതാക ഏറ്റുവാങ്ങി മടങ്ങിയത്. റിയോയില്‍ 12 സ്വര്‍ണ മെഡലുകളടക്കം 41 മെഡലുകളാണ് ജപ്പാന്‍ നേടിയത്.
അതേസമയം, പ്രധാന വേദിയുടെ നിര്‍മാണമടക്കം നിരവധി വെല്ലുവിളികളാണ് ടോക്കിയോയില്‍ ജപ്പാനെ കാത്തിരിക്കുന്നത്. ടോക്കിയോ ഒളിംപിക്‌സിന്റെ ലോഗോ കോപ്പിയടിച്ചതാണെന്ന വിവാദം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss