|    Oct 21 Sun, 2018 4:48 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒളിംപിക് തിരഞ്ഞെടുപ്പില്‍ ലിംഗവിവേചനം: റിതു റാണി

Published : 1st August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക്‌സ് ഹോക്കി ടീമിന്റെ തിരഞ്ഞെടുപ്പില്‍ ലിംഗവിവേചനമുണ്ടെന്ന് ആരോപിച്ച് മുന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റിതു റാണി രംഗത്ത്. പെരുമാറ്റദൂഷ്യ വും ഫിറ്റ്‌നസില്ലായ്മയും ആരോപിച്ച് താരത്തെ ഒളിംപിക്‌സ് ഹോക്കിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് അവസാനനിമിഷം പുറത്താക്കുകയായിരുന്നു. എന്നാ ല്‍ പുരുഷ താരങ്ങളുടെ പേരില്‍ എന്തു തന്നെ ആരോപണങ്ങളുയര്‍ന്നാലും അധികൃതര്‍ ഇതു കണ്ടില്ലെന്ന് നടിക്കുകയാണെന്ന് റിതു ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ നെടുംതൂണായിരുന്നു ഈ 24കാരി. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇത്തവണ ഇന്ത്യന്‍ വനിതാ ടീമിന് ഒളിംപിക്‌സ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ മിഡ്ഫീല്‍ഡര്‍ കൂടിയായ റിതു നിര്‍ണായക പങ്കുവഹിച്ചിരുന്നു. കഴിഞ്ഞ മാസം ആറിനാണ് ബംഗളൂരുവിലെ സായ് ക്യാംപില്‍ വച്ച് റിതുവിനെ പുറത്താക്കുന്നത്.
”ഹോക്കിയെ ഞാന്‍ ജീവനുതുല്യം സ്‌നേഹിക്കുന്നു. എന്നാ ല്‍ വീണ്ടുമൊരിക്കല്‍ക്കൂടി രാജ്യത്തിനുവേണ്ടി ഹോക്കി സ്റ്റിക്ക് പിടിക്കാനാവുമോയെന്ന ഭയത്തിലാണ് ഇപ്പോള്‍ ഞാന്‍”- ഹരിയാനയിലെ ശഹ്ബാദിലുള്ള വസതിയില്‍ വച്ച് റിതു നിരാശയോടെ പറഞ്ഞു.
റിതുവിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ പുരുഷ താരവുമായ സര്‍ദാര്‍ സിങ് റിയോ ഒളിംപിക്‌സ് ടീമിലുണ്ട്.
ബ്രിട്ടീഷ് ഹോക്കി താരത്തെ ലൈംഗികമായി പീഡിപ്പിക്കുക യും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന ആരോപണം സര്‍ദാരിനെതിരേ ഉയര്‍ന്നിരുന്നെങ്കി ലും ഹോക്കി ഇന്ത്യ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. സര്‍ദാര്‍ ഇതാദ്യമായല്ല പ്രതിക്കൂട്ടിലാവുന്നത്. 2011ല്‍ അനുമതിയില്ലാതെ ദേശീയ ക്യാംപ് വിട്ടതിനു സര്‍ദാര്‍, സന്ദീപ് സിങ് എന്നിവര്‍ക്കെതിരേ പരാതിയുണ്ടായിരുന്നു.
അന്ന് അവര്‍ക്കെതിരേ പിഴ ചുമത്തിയ ഹോക്കി ഇന്ത്യ രണ്ടു വര്‍ഷത്തേക്കു വിലക്കുകയും ചെയ്തു. എന്നാല്‍ ഇരുതാരങ്ങ ളും ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്ന് ഇവരെ ടീമില്‍ തിരിച്ചെടുക്കുകയായിരുന്നു.
”സര്‍ദാരിന്റെയും എന്റെയും കാര്യം അസോസിയേഷന്‍ എ ങ്ങനെ കൈകാര്യം ചെയ്തുവെന്നതു തന്നെ ലിംഗവിവേചനത്തിന്റെ തെളിവാണ്. സര്‍ദാരിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതായിരുന്നു. എന്നാല്‍ ഹോക്കി ഇന്ത്യ അദ്ദേഹത്തെ സംരക്ഷിച്ചു.
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയെങ്കിലും സര്‍ദാരിനെ ടീമില്‍ തുടരാനും അസോസിയേഷന്‍ അനുവദിക്കുകയായിരു ന്നു. നിരുത്തരവാദപരമായ പെരുമാറ്റം, ശാരീരികക്ഷമതയില്ലായ്മ എന്നീ ആരോപണങ്ങളാണ് ഹോക്കി ഇന്ത്യ എനിക്കെതിരേ ചുമത്തിയത്. ഒരു പുരുഷ സീനിയര്‍ താരം സംരക്ഷിക്കപ്പെടുമ്പോള്‍ മറ്റൊരാള്‍ പുറത്താക്കപ്പെടുന്നു. ഇെതന്തു ന്യായം”- റിതു തുറന്നടിച്ചു.
അതേസമയം, ലിംഗവിവേചനമുണ്ടെന്ന റിതുവിന്റെ ആരോ പണം ശരിയല്ലെന്ന് ഹോക്കി ഇന്ത്യ മേധാവി നരീന്ദര്‍ ബത്ര വ്യക്തമാക്കി.
10 വര്‍ഷം ഒരു താരം നന്നായി കളിച്ചെങ്കിലും ആവശ്യമുള്ള സമയത്ത് ഫോമിലെത്തിയില്ലെങ്കില്‍ അവരെ പുറത്താക്കുന്നതില്‍ എന്താണ് തെറ്റെന്ന് ബത്ര ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss