|    Mar 26 Sun, 2017 8:40 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഒളിംപിക് ഉദ്ഘാടന ചടങ്ങില്‍ ഖാലിദ് ആല്‍ഥാനി ഖത്തര്‍ സംഘത്തെ നയിച്ചു

Published : 7th August 2016 | Posted By: SMR

ദോഹ: റിയോയിലെ മാറക്കാന സ്‌റ്റേഡിയത്തില്‍ നടന്ന ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ റൈഡര്‍ ശെയ്ഖ് അലി ബിന്‍ ഖാലിദ് ആല്‍ഥാനി ഖത്തര്‍ സംഘത്തിന്റെ പതാക വാഹകനായി.
ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റും ഖത്തര്‍ പ്രതിനിധി സംഘത്തിന്റെ നായകനുമായ ശെയ്ഖ് ജൊആന്‍ ബിന്‍ ഹമദ് ആല്‍ഥാനി, ക്യുഒസി ഉദ്യോഗസ്ഥര്‍, ഖത്തരി സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ഹാന്‍ഡ്‌ബോള്‍, അത്‌ലറ്റിക്‌സ്, അമ്പെയ്ത്ത്, ഇക്വസ്ട്രിയന്‍, ബീച്ച് വോളിബോള്‍, ടേബിള്‍ ടെന്നീസ്, നീന്തല്‍, ബോക്‌സിങ്, വെയ്റ്റ് ലിഫ്റ്റിങ്, ജൂഡോ എന്നീ ഇനങ്ങളിലായി 38 ഖത്തരി താരങ്ങളാണ് പങ്കെടുക്കുന്നത്.
ലണ്ടനില്‍ വെങ്കലം നേടിയ ഹൈജംപ് താരം മുഅ്തസ് ബര്‍ഷിമാണ് ഖത്തറിന്റെ പ്രധാന സുവര്‍ണ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഹാന്‍ഡ്‌ബോള്‍ ടീമാണ് മറ്റൊരു പ്രധാന പ്രതീക്ഷ.
2012ലെ ഷൂട്ടിങില്‍ വെങ്കലം നേടിയ അല്‍അതിയ്യയും ഇക്കുറി സ്വര്‍ണം നേടാതെ മടങ്ങില്ലെന്ന പ്രതിജ്ഞയിലാണ്. ഇതുവരെ ഖത്തറിന് ഒളിംപിക്‌സില്‍ നാല് വെങ്കല മെഡലുകളാണ് ലഭിച്ചിട്ടുള്ളത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക