ഒളിംപിക്സ്: ഹാന്‍ഡ്ബോളില്‍ ഖത്തറിന് ജയം
Published : 8th August 2016 | Posted By: SMR
ദോഹ: ലോക കായിക മാമാങ്കത്തിന്റെ രണ്ടാം ദിനത്തില്‍ ഖത്തറിന്റെ മികച്ച പ്രകടനം. ഹാന്‍ഡ്ബോളിലെ വിജയവും ടേബിള്‍ ടെന്നീസിലെ മൂന്നാം റൗണ്ട് യോഗ്യതയുമാണ് റിയോ ഒളിംപിക്സിന്റെ രണ്ടാം ദിനത്തിലെ ഖത്തറിന്റെ നേട്ടം.
ഖത്തര്‍ മെഡല്‍ പ്രതീക്ഷിക്കുന്ന ഹാന്‍ഡ്ബോളിന്റെ പ്രാഥമിക റൗണ്ടില്‍ ഇന്നലെ ക്രൊയേഷ്യയെ 30-23 എന്ന സ്കോറിനാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. ടേബിള്‍ ടെന്നീസില്‍ ഖത്തറിന്റെ ലീ പിങ് മൂന്നാം റൗണ്ടിലെത്തി. ഹാന്‍ഡ്ബോളില്‍ കരുത്തരായ ഖത്തറിനെതിരെ രണ്ടാം പകുതിയില്‍ മാത്രമാണ് ക്രൊയേഷ്യയ്ക്ക് നേരിയ വെല്ലുവിളി ഉയര്‍ത്താനായത്. ആദ്യപകുതിയില്‍ 15-08 എന്ന സ്കോറിന് ഖത്തര്മുന്നിലായിരുന്നു. ഖത്തറിനായി മാര്‍ക്കോവിക് പത്തു ഗോളുകള്‍ സ്കോര്‍ ചെ്തപ്പോള്‍, റാഫേല്‍ ആറു ഗോളുകള്‍ നേടി.
ഒളിംപിക്സില്‍ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന നിലവിലെ ലോകചാംപ്യന്മാരായ ഫ്രാന്‍സിനെതിരെ നാളെയാണ് ഖത്തറിന്റെ അടുത്ത മല്‍സരം. 11ന് തുണീസ്യയെയും 13ന് ഡെന്മാര്ക്കിനെയും 16ന് അര്‍ജന്റീനയെയും ഖത്തര്‍ നേരിടും.
ടേബിള്‍ ടെന്നീസില്‍ ഹംഗറിയുടെ ആദം പറ്റാന്റ്യുസിനെയാണ് ലീ പിങ് പരാജയപ്പെടുത്തിയത്. 4-0 എന്ന സ്കോറിനായിരുന്നു ഖത്തര്‍ താരത്തിന്റെ വിജയം.
ലീ പിങിന് ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചിരുന്നു. മൂന്നാം റൗണ്ടില്‍ ഇന്നു വൈകുന്നേരം ആറിന് നടക്കുന്ന മല്‍സരത്തില്‍ ജര്‍മനിയുടെ ദിമിത്രിജ് ഒവ്ചറോവാണ് ലീ പിങിന്റെ എതിരാളി. പുരുഷ വിഭാഗം ടേബിള്‍ ടെന്നീസില്‍ ഇതാദ്യമായാണ് ഖത്തര്‍ ഒളിംപിക്സിന് യോഗ്യത നേടുന്നത്. അതേസമയം, ഒന്നാംദിനത്തില്‍ നടന്ന ബീച്ച് വോളിബോളില്‍ പ്രാഥമിക റൗണ്ടില്‍ ഖത്തര്‍ അമേരിക്കയോട് പരാജയപ്പെട്ടു, 16-21, 16-21 എന്ന സ്കോറിനായിരുന്നു ഖത്തറിന്റെ തോല്‍വി.
പൂള് എഫില്‍ കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്താതെയാണ് ഖത്തര്‍ അടിയറ പറഞ്ഞത്. ബോക്സിങില്‍ പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് അറുപത് കിലോവിഭാഗത്തില്‍ ഖത്തറിന്റെ ഹകന്‍ എറസ്കര്‍ ആദ്യ റൗണ്ടില്‍ പുറത്തായതും തിരിച്ചടിയായി. ഉസ്ബക്കിസ്ഥാന് താരം ഹുര്‍ഷിദ് തോജിബയേവാണ് ഖത്തര്‍ താരത്തെ വീഴ്ത്തിയത്.
റിയോയില്‍ ടേബിള്‍ ടെന്നീസ് ഉള്‍പ്പടെ ഖത്തറിനു ഇന്നു മൂന്നു മല്‍സരങ്ങളാണുള്ളത്. ബീച്ച് വോളിബോളിനു പുറമെ പുരുഷന്മാരുടെ ജൂഡോയിലും ടേബിള്‍ ടെന്നീസ് മൂന്നാം റൗണ്ടിലും ഖത്തര്‍ ഇന്നിറങ്ങും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.