|    Aug 21 Mon, 2017 4:32 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒളിംപിക്‌സ് വേദി : 2024ല്‍ പാരിസ് 2028ല്‍ ലോസ് ഏഞ്ചല്‍സ് ”

Published : 2nd August 2017 | Posted By: fsq

 

സൂറിച്ച്: 2024, 2028 ഒളിംപിക്‌സ് വേദികളുടെ കാര്യത്തില്‍ ധാരണയായി. 2024 ലെ ഒളിംപിക്‌സിന് പാരിസ് ആതിഥേയത്വം വഹിക്കുമ്പോള്‍ 2028 ലെ ഒളിംപിക്‌സിന് ലോസ് ഏഞ്ചല്‍സാവും വേദിയാവുക.  അടുത്ത മാസം പെറുവില്‍ ചേരുന്ന രാജ്യാന്തര ഒളിംപിക്‌സ് സമിതിയുടെ യോഗത്തില്‍ പ്രഖ്യാപനം ഉണ്ടാവും. ഗെയിംസ് വൈകുന്നതിനാല്‍ 180 കോടി ഡോളര്‍ ലോസ്ഏഞ്ചല്‍സ് നഗരത്തിന് ഐഒസി നല്‍കാനും തീരുമാനമായി. ലോസ്ഏഞ്ചല്‍സ് നേരത്തെ 1932ലും 1984ലും പാരീസ് 1900ലും 1924ലും ഒളിംപിക്‌സിന് വേദിയായിട്ടുണ്ട്. 2024 ലെ ഒളിംപിക്‌സിനായി നേരത്തെ ലോസ് ഏഞ്ചല്‍സ് സന്നദ്ധത പ്രകടിപിച്ചിരുന്നെങ്കിലും 2028ലെ ഒളിംപിക്‌സിനുള്ള വേദിയായി തിരഞ്ഞെടുക്കുകയായിരുന്നു.  44 വര്‍ഷത്തിനുശേഷമാണ് ലോസ്ഏഞ്ചല്‍സ് ഒളിംപിക്‌സിന് വേദിയാവുന്നതെങ്കിലും 1996ലെ ഒളിംപിക്‌സിന് അമേരിക്കന്‍ നഗരമായ അറ്റ്‌ലാന്റ വേദിയായിട്ടുണ്ട്.ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ ആണ് 2020ലെ ഒളിംപിക്‌സിന് വേദിയാവുന്നത്. 1924ല്‍ ഒളിംപിക്‌സിന് വേദിയായതിന്റെ നൂറാം വാര്‍ഷികത്തില്‍ വീണ്ടും ഒളിംപിക്‌സിന് ആതിഥ്യമരുളണമെന്ന പാരീസിന്റെ മോഹമാണ് ഇതോടെ സഫലമാവാന്‍ പോവുന്നത്. നേരത്തെ 1998, 2008, 2012 ഒളിംപിക്‌സിന് വേദിയാവാനുള്ള പാരീസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക