|    Jul 28 Fri, 2017 4:41 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒളിംപിക്‌സ് വിവാദം: സത്യം പുറത്തുവന്നതില്‍ സന്തോഷം: ഒ പി ജയ്ഷ

Published : 22nd October 2016 | Posted By: SMR

തൊടുപുഴ: റിയോ ഒളിംപിക്‌സ് മാരത്തണ്‍ ട്രാക്കില്‍ വെള്ളം നല്‍കാതിരുന്നത് പരിശീലകന്‍ പറഞ്ഞതിനാലാവാമെന്ന കായികമന്ത്രാലയത്തിന്റെ പരാമര്‍ശത്തില്‍ സന്തോഷമുണ്ടെന്ന് ഒളിംപ്യന്‍ ഒ പി ജയ്ഷ. ഇനിവരുന്ന കായികതാരങ്ങള്‍ക്ക് തനിക്കുണ്ടായ അവസ്ഥ ഉണ്ടാവാതിരിക്കാനാണ് തന്റെ പോരാട്ടമെന്നും ജയ്ഷ പറഞ്ഞു.
മാരത്തണില്‍ വെള്ളം നല്‍കുന്നതില്‍ ഇന്ത്യന്‍ ടീം അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന കായികമന്ത്രാലയത്തിന്റെ റിപോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍, മാരത്തണില്‍ എവിടെയെങ്കിലും വെള്ളം നല്‍കിയിരുന്നതായി തെളിയിച്ചാല്‍ കായികരംഗം തന്നെ ഉപേഷിക്കാന്‍ തയ്യാറാണെന്ന് ജയ്ഷ തൊടുപുഴയില്‍ വെളിപ്പെടുത്തിയിരുന്നു. മാരത്തണിലെ വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാവും. തന്നോട് അധികൃതര്‍ വെള്ളം നല്‍കുന്നതുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും ചോദിച്ചിട്ടില്ല. പരിശീലകന്റെ വീഴ്ചയായേ ഈ സംഭവത്തെ കാണാനാകൂവെന്നും സത്യം മന്ത്രാലയത്തിനു ബോധ്യപ്പെട്ടതിനാലാവാം ഇത്തരമൊരു അനുകൂല നിലപാട് സ്വീകരിക്കാന്‍ കാരണമായതെന്നും ജയ്ഷ പറഞ്ഞു. തൊടുപുഴ ആയുര്‍വേദാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് ജയ്ഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക