|    Mar 30 Thu, 2017 4:27 pm
FLASH NEWS

ഒളിംപിക്‌സ് വില്ലേജ് അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും: ബ്രസീല്‍

Published : 27th July 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ:  റിയോ ഒളിംപിക്‌സ് വില്ലേജ് ഈയാഴ്ച പൂര്‍ണമായും സജ്ജമാക്കുമെന്ന് ബ്രസീല്‍ ഒളിംപിക്‌സ് സംഘാടന സമിതി. വില്ലേജ് താമസയോഗ്യമല്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ആസ്‌ത്രേലിയന്‍ അധികൃതര്‍ രംഗത്ത് വന്നതിനു പിറകെയാണ് സംഘാടക സമിതിയുടെ പ്രഖ്യാപനം.
അപകടകരമായി കിടക്കുന്ന വൈദ്യുതി വയറിങ്ങ് സംവിധാനങ്ങളും ഉപയോഗശ്യുന്യമായ ശുചിമുറികളുമടക്കം എല്ലാം ഉടന്‍ പുര്‍ത്തിയാക്കുമെന്നും ഒളിംപിക്‌സ് സംഘാടക സമിതി വക്താവ് മരിയോ അദ്രഡ അറിയിച്ചു.
വില്ലേജുകള്‍ പൂര്‍ണമായി സജ്ജമാക്കുന്നതിനായി 630 അംഗ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നതായും  മരിയോ അദ്രഡ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. പൂര്‍ണസജ്ജമായ ഒളിംപിക്‌സ് വില്ലേജ് വ്യാഴാഴ്ചയോടെ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
തെക്കെ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ആദ്യ ഒളിംപിക്‌സ് സിക്കവൈറസ് അടക്കമുള്ള നിരവധി ഭീഷണികള്‍ക്കിടെയാണ് ബ്രസീലില്‍ നടക്കാനൊരുങ്ങുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day