|    Mar 25 Sat, 2017 1:29 am
FLASH NEWS
Home   >  Sports  >  Others  >  

ഒളിംപിക്‌സ് വില്ലേജില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് അവഗണന

Published : 3rd August 2016 | Posted By: SMR

റിയോ: കിരീട പ്രതീക്ഷയുമായി ബ്രസീലിലേക്ക് വിമാനം കയറിയ ഇന്ത്യന്‍ ഹോക്കി ടീമിന് ആദ്യദിനം റിയോ നല്‍കിയത് അവഗണനയുടെ വിരുന്നൂട്ട്. ഒളിംപിക്‌സിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യന്‍ താരങ്ങള്‍ അവശ്യവസ്തുക്കള്‍ പോലും ലഭിക്കാതെ പ്രയാസപെടുന്നത്.
റൂമിലാവശ്യമായ കസേര, മേശ, ടിവി തുടങ്ങിയ കാര്യങ്ങളൊന്നും ഹോക്കി ടീമംഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. റിയോയില്‍ പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും ടീമംഗങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി പരിശീലകന്‍ റോളന്റ് ഒള്‍ട്ട്മാന്‍സ് ഒളിംപിക്‌സ് ചുമതലയുള്ള ഇന്ത്യന്‍ ചെഫ് ദി മിഷന്‍ രാഗേഷ് ഗുപ്തയ്ക്ക് കത്തെഴുതി.
റൂമിനാവശ്യമായ മേശയും മറ്റും സ്റ്റാഫംഗങ്ങള്‍ പുറത്ത് നിന്ന് വാങ്ങുകയായിരുന്നെന്നും കുറിപ്പില്‍ പറയുന്നു. ഓരോ അപാര്‍ട്ട്‌മെന്റിനും രണ്ട് കസേരകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. ചുരുങ്ങിയത് ഒരു മേശയും 28 കസേരയും ഏഴ് അപാര്‍ട്ട്‌മെന്റും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതു കാരണം ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ വലിയ പ്രയാസം നേരിടുന്നതായി കോച്ച് അറിയിച്ചു.
പുരുഷ താരങ്ങളുടേയും വനിതാ താരങ്ങളുടേയും താമസ സ്ഥലം അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. റൂമുകളൊന്നും ഫര്‍ണിഷ് ചെയ്തിട്ടില്ല. പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയായില്ലെന്ന് ഇന്ത്യന്‍ ഹോക്കി പ്രസിഡന്റ് നരീന്ദ്രര്‍ ബത്ര ഫേസ്ബുക്കില്‍ കുറിച്ചു. ബന്ധപ്പെട്ടവരില്‍ നിന്ന് വേണ്ട നടപടികള്‍ ലഭിക്കാത്തത് കൊണ്ടാണ് വിഷയം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

(Visited 57 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക