|    Jul 29 Sat, 2017 5:31 pm
FLASH NEWS
Home   >  Pravasi   >  

ഒളിംപിക്‌സ് വിജയികള്‍ക്ക് വന്‍ സമ്മാനവുമായി പ്രവാസി മലയാളി

Published : 21st August 2016 | Posted By: mi.ptk

SEBASTIAN-1

ദുബയ്:  ഒളിംപിക്‌സില്‍ സമ്മാനം കരസ്ഥമാക്കിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് വന്‍ സമ്മാന തുകയുമായി പ്രവാസി മലയാളി. ബാഡ്മിന്റണില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പി.വി.സിന്ധുവിന് 50 ലക്ഷം രൂപയും ഗുസ്തിയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സാക്ഷിമാലിക്കിന് 25 ലക്ഷം രൂപയുമാണ് യു.എ.ഇ.യിലെ പ്രമുഖ വ്യവസായിയും കോട്ടയം സ്വദേശിയുമായ മുക്കാട്ടു സെബാസ്റ്റിയണ്‍ നല്‍കുന്നത്. ആരെങ്കിലും ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണ മെഡല്‍ വാങ്ങിച്ചാല്‍ ഒരു കോടി രൂപയും നല്‍കുമെന്നും ഓട്ടോബാന്‍ കാര്‍ റെന്റല്‍ എന്ന സ്ഥാപനത്തിന്റെ ഉടമയായ ഈ വ്യവസായി വാഗ്ദാനം നല്‍കിയിട്ടുണ്ട്. സമ്മാനം നേടിയ താരങ്ങളെ കൊച്ചിയില്‍ പ്രത്യേക ചടങ്ങില്‍ ആദരിക്കും. ഇതിനായി ഒളിംപിക്‌സ് കമ്മറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് നല്‍കുന്ന സമ്മാന തുക 30 ശതമാനം നികുതി ഇനത്തില്‍ പോകുന്നത് ഒഴിവാക്കാനുമായി ധനകാര്യ മന്ത്രിയോട് ആവശ്യപ്പെടും. ഇന്ത്യയില്‍ ക്രിക്കറ്റിന് മാത്രം പ്രാധാന്യം നല്‍കുകയും മറ്റു താരങ്ങളെ അവഗണിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക