|    Mar 30 Thu, 2017 8:19 am
FLASH NEWS

ഒളിംപിക്‌സ്: ബ്രസീലില്‍ പ്രത്യേക സബ്‌വേ തുറന്നു

Published : 1st August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സ് യാത്രാസൗകര്യം  മെച്ചപ്പെടുത്തുന്നതിനായി റിയോ നഗരത്തില്‍ നിര്‍മിച്ച പുതിയ സബ്‌വേ ബ്രീസീല്‍ ഇടക്കാല പ്രസിഡന്റ് മൈക്കല്‍ തെമര്‍ ഉദ്ഘാടനം ചെയ്തു.
റിയോയിലെ നാലാമത് മെട്രോ ലൈനായ ഇത് ഇത്തവണത്തെ കായിക മേളയുടെ പ്രമുഖ ആകര്‍ഷണങ്ങളിലൊന്നാണ്. കായികമേളയോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര നഗരങ്ങളായി ബന്ധിപ്പിക്കുന്നതിനായി നിര്‍മിച്ചതാണ് ഇവ.
റിയോ ഒളിംപിക്‌സ് നഗരത്തിന് നിരവധി മാറ്റങ്ങളാണ് കൊ ണ്ടു വന്നിട്ടുള്ളതെന്ന്  ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രസിഡന്റ് പ്രതികരിച്ചു. 16 കിലോമീറ്ററുകളായി ആറു സ്റ്റോപ്പുകളുള്ള പാതയില്‍ ഒളിംപിക്‌സിനോടനുബന്ധിച്ച് പ്രതിദിനം 300000ത്തോളം യാത്രികരെയാണ് പ്രതീക്ഷിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day