|    Sep 23 Sat, 2017 2:57 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒളിംപിക്‌സ് ജേതാക്കള്‍ക്ക് ഖേല്‍രത്‌ന പുരസ്‌കാരം സമ്മാനിച്ചു

Published : 30th August 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് ജേതാക്കള്‍ക്ക് പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം സമ്മാനിച്ചു. ദേശീയ കായികദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ് ട്രപതി പ്രണബ് മുഖര്‍ജിയാണ് പുരസ്‌കാരം സമ്മാനിച്ചത്.
റിയോയില്‍ മിന്നും പ്രകടനം കാഴ്ച്ചവച്ച് ഇന്ത്യന്‍ അഭിമാനം ഉയര്‍ത്തി ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ പി വി സിന്ധു, ഗുസ്തിയില്‍ വെങ്കലമെഡല്‍ കരസ്ഥമാക്കിയ സാക്ഷി മാലിക്ക്, ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി നാ ലാംസ്ഥാനം കരസ്ഥമാക്കിയ ദീപ കര്‍മാക്കര്‍,  ഷൂട്ടര്‍ ജിത്തു റായി എന്നിവര്‍ക്കാണ് ഖേല്‍രത്‌ന പുരസ്‌കാരം സമ്മാനിച്ചത്.
രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി റിയോയില്‍ നടത്തിയ മികച്ച പ്രകടനത്തിനാണ് രാജ്യത്തെ പരമോന്നത കാ യിക ബഹുമതിയായ ഖേല്‍രത്‌ന സമ്മാനിച്ചത്. ഇന്ത്യയിലാദ്യമായാണ് നാലു പേര്‍ക്ക് ഒരേ സമയത്ത് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കുന്നത്. അതോടൊപ്പം അഞ്ച് പരിശീലകര്‍ക്ക് ദ്രോണാചാര്യ അവാ ര്‍ഡും 15 കായികതാരങ്ങള്‍ക്ക് അര്‍ജുന അവാര്‍ ഡും ഇന്നലെ നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക