|    Sep 22 Fri, 2017 8:47 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒളിംപിക്‌സ് ചടങ്ങ് ടിക്കറ്റ് വില്‍പന തുടങ്ങി

Published : 2nd July 2016 | Posted By: SMR

റിയോ ഡി ജനീറോ: റിയോ 2016 ഒളിംപിക്‌സ് ഉദ്ഘാടന സമാപന ചടങ്ങുകളുടെ ആദ്യഘട്ട ടിക്കറ്റ് വില്‍പന ആരംഭിച്ചു. ഇവയ്ക്കുപുറമേ പുരുഷ വനിതാ വിഭാഗം വോളിബോള്‍, റഗ്ബി ഫൈനല്‍ മല്‍സരങ്ങളുടെ പ്രവേശന ടിക്കറ്റുകളും റിയോ 2016 വെബ്‌സൈറ്റിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലും വില്‍പനയ്ക്കുണ്ട്.
ഉദ്ഘാടന ചടങ്ങ് ടിക്കറ്റിന് 60 മുതല്‍ 1400 ഡോളര്‍ വരെ വില വരുമ്പോള്‍ സമാപനചടങ്ങിന് 60-900 ഡോളര്‍ വരെയാണ് വില. വോളിബോള്‍ ഫൈനലിന് 8-320 ഡോളറും റഗ്ബി ഫൈനല്‍ മല്‍സരങ്ങള്‍ കാണാന്‍ 40-90 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. തെക്കെ അമേരിക്കയിലെ ആദ്യഒളിംപിക്‌സിന് വേദിയാവുന്ന റിയോ ഡി ജനീറോയില്‍ ആഗസ്ത് അഞ്ചു മുതല്‍ 21 വരെയാണ് മല്‍സരങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക