|    Nov 13 Tue, 2018 9:19 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒളിംപിക്‌സ്: കളിയാരവത്തിലേക്ക് റിയോ

Published : 4th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: കാല്‍പന്തുകളിയുടെ നാടായ ബ്രസീലി ല്‍ ഒളിംപിക്‌സ് ആരവങ്ങള്‍ക്കു ഇന്നു തുടക്കമാവും. ബ്രസീലുകാരുടെ പ്രിയപ്പെട്ട കായിക ഇനമായ ഫുട്‌ബോള്‍ തന്നെയാണ് ആദ്യം ആരംഭിക്കുന്നത്. ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകള്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30നാണ് തുടങ്ങുന്നത്.
ആതിഥേയരും നിലവിലെ വെള്ളി മെഡല്‍ ജേതാക്കളുമായ ബ്രസീല്‍, നിലവിലെ ചാംപ്യ ന്‍മാരായ മെക്‌സിക്കോ, മുന്‍ വിജയികളായ അര്‍ജന്റീന, യൂറോപ്പിലെ കരുത്തരായ ജര്‍മനി, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നിവരടക്കം 16 ടീമുകള്‍ പുരുഷവിഭാഗത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്.
വനിതാ ഫുട്‌ബോളില്‍ 12 ടീമുകളാണുള്ളത്. 12 ദിവസം കൊണ്ട് ഫുട്‌ബോള്‍ മല്‍സരങ്ങ ള്‍ അവസാനിക്കും. ഇതിനിടെ ആറു വിശ്രമദിനങ്ങളുമുണ്ട്.
23 വയസ്സില്‍ താഴെയുള്ളവരാണ് ഫുട്‌ബോളില്‍ മല്‍സരിക്കുക. എന്നാല്‍ ഓരോ ടീമിനും 23ല്‍ കൂടുതല്‍ പ്രായമുള്ള രണ്ടു താര ങ്ങളെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുമതിയുണ്ട്.
പുരുഷ വിഭാഗത്തില്‍ നാലു ടീമുകളെ വീതം നാലു ഗ്രൂപ്പുകളിലായാണ് തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഡെന്‍മാ ര്‍ക്ക്, ഇറാഖ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊപ്പമാണ് ബ്രസീലിന്റെ സ്ഥാനം. ഗ്രൂപ്പ് ബിയില്‍ സ്വീഡന്‍, കൊളംബിയ, നൈജീരിയ, ജപ്പാന്‍ എന്നിവരും ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ, ജര്‍മനി, ഫിജി, ദക്ഷിണ കൊറിയ എന്നിവരും ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീന, പോര്‍ച്ചുഗല്‍, ഹോണ്ടുറാസ്, അല്‍ജീരിയ എന്നിവരും അണിനിരക്കും.
ഇന്ത്യന്‍ സമയം രാത്രി 9.30ന് ഗ്രൂപ്പ് എയില്‍ ഡെന്‍മാര്‍ക്കും ഇറാഖും തമ്മിലാണ് ഉദ്ഘാടനമ ല്‍സരം.  രാത്രി 12.30ന് ബ്രസീ ല്‍ ദക്ഷിണാഫ്രിക്കയുമായാണ് കൊമ്പുകോര്‍ക്കുക. രാത്രി 2.30 ന് അര്‍ജന്റീന-പോര്‍ച്ചുഗല്‍ ക്ലാസിക് അരങ്ങേറും.
ക്യാപ്റ്റനും സൂപ്പര്‍ താരവു മായ നെയ്മറാണ് ബ്രസീലിനെ നയിക്കുന്നത്. ഫെലിപ്പെ ആന്‍ഡേഴ്‌സന്‍, റഫീഞ്ഞ, മാര്‍ക്വിഞ്ഞോസ്, ഗബ്രിയേല്‍ ബാര്‍ബോസ, ഗബ്രിയേല്‍ ജീസസ് തുടങ്ങിയ പ്രതിഭാശാലികളായ യുവതാരങ്ങളും ബ്രസീല്‍ നിരയിലുണ്ട്. ഒരിടവേളയ്ക്കുശേഷം നെയ്മര്‍ മഞ്ഞക്കുപ്പായത്തില്‍ മടങ്ങിയെത്തുന്ന മല്‍സരം കൂടിയാണിത്.
ബാഴ്‌സലോണ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ കോപ അമേരിക്കയുടെ ശതാബ്ദി എഡിഷന്‍ താരത്തിനു നഷ്ടമായിരുന്നു.
കന്നി ഒളിംപിക്‌സ് സ്വര്‍ണമാണ് ബ്രസീല്‍ ഇത്തവണ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ കാനറികള്‍ 1-2ന് മെക്‌സിക്കോയോട് തോല്‍ക്കുകയായിരുന്നു.
അതേസമയം, രണ്ടു വട്ടം ഒളിംപിക് സ്വര്‍ണം കരസ്ഥമാക്കിയ അര്‍ജന്റീന മൂന്നാം മെഡല്‍ മോഹിച്ചാണ് ബ്രസീലിലെത്തിയത്. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സിയുടെ അഭാവം അര്‍ജന്റീനയുടെ ഗ്ലാമര്‍ കുറയ്ക്കുന്നുണ്ട്. കോപയുടെ ശതാബ്ദി എഡിഷന്‍ ഫൈനലിലെ തോല്‍വിക്കുശേഷം മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചിരുന്നു. എന്നാല്‍ ഒളിംപിക്‌സ് ടീമില്‍ നിന്നു മെസ്സിയെ ഇതിനു മുമ്പ് തന്നെ മാറ്റിനിര്‍ത്തിയിരുന്നു.
ഭാവി സൂപ്പര്‍ താരമെന്നു വാഴ്ത്തപ്പെടുന്ന യുവ സ്‌ട്രൈക്കര്‍ എയ്ഞ്ചല്‍ കൊറേയയാണ് അര്‍ജന്റീന നിരയില്‍ ശ്രദ്ധിക്കേണ്ട താരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss