|    Aug 21 Tue, 2018 12:28 am
FLASH NEWS
Home   >  News now   >  

ഒളിംപിക്‌സ് കളിക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് മുഗാബെ;അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

Published : 29th August 2016 | Posted By: mi.ptk

mugabe
ഒളിംപിക്‌സില്‍ മെഡല്‍ നേടാത്ത കായിക താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സിംബാബ് വെ
പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ. റിയോ ഒളിംപിക്‌സില്‍ സിംബാബ് വെയ്ക്ക് വേണ്ടി മെഡല്‍ നേടാത്ത മുഴുവന്‍ കായിക താരങ്ങളെയും അറസ്റ്റ് ചെയ്യാന്‍ മുഗാബെ ഉത്തരവിട്ടു . ഒളിംപിക്‌സില്‍ പങ്കെടുത്ത 31 കായിക താരങ്ങളെയും വിമാനത്താവളത്തിലെത്തുന്ന നിമിഷം തന്നെ അറസ്റ്റ്  ചെയ്യാനാണ് സിംബാബ് വെ പോലീസ് കമ്മീഷണര്‍ ജനറലിന് നിര്‍ദേശം നല്‍കിയത്. ചെമ്പിലോ പിച്ചളയിലോ ഉള്ള മെഡല്‍ പോലും വാങ്ങാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ പിന്നെ എന്തിനാണ് രാജ്യത്തിന്റെ പണം പാഴാക്കുന്നതെന്നുമാണ് മുഗാബെയുടെ ചോദ്യം. രാജ്യത്തിന്റെ പണം അത്‌ലറ്റുകളെന്ന് വിളിക്കുന്ന തുരപ്പന്‍മാര്‍ക്ക് വേണ്ടി പാഴാക്കി കളഞ്ഞുവെന്ന് മുഗാബെ പറഞ്ഞു. ഷണ്ഡന്‍ അഞ്ച് സ്ത്രീകളെ കല്യാണം കഴിച്ചതുപോലെയാണ് ഇത്. എന്താണ് ഇതുകൊണ്ട് പ്രയോജനമെന്നും മുഗാബെ നൈജീരിയന്‍ വാര്‍്ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss