|    Jul 27 Thu, 2017 2:14 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒളിംപിക്‌സ്: ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദില്‍മ വിട്ടുനില്‍ക്കും

Published : 28th July 2016 | Posted By: SMR

ബ്രസീലിയ:  റിയോ ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്. ഇടക്കാല പ്രസിഡന്റ് മൈക്കല്‍ തെമര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ രണ്ടാം സ്ഥാനക്കാരിയാവുന്നതില്‍ താല്‍പര്യമില്ലെന്ന് റൂസഫ് വ്യക്തമാക്കിയതായി അവരുടെ സഹായി അറിയിച്ചു.
അടുത്തമാസം 5ന് റിയോ ഡി ജനയ്‌റോയിലെ മാരക്കാന സ്‌റ്റേഡിയത്തില്‍ വച്ചാണ് 2016 ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍. സാമ്പത്തിക തിരിമറി കേസില്‍ കുറ്റവിചാരണാ നടപടികള്‍ നേരിടേണ്ട പശ്ചാത്തലത്തിലായിരുന്നു റൂസഫിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയത്. ബജറ്റില്‍ ക്രമക്കേടുകാണിച്ചെന്ന ആരോപണത്തിലാണ് റൂസഫിനെതിരായ കുറ്റവിചാരണ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക