|    Oct 19 Thu, 2017 7:45 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒളിംപിക്‌സ് അരങ്ങേറ്റം ഗംഭീരമാക്കാന്‍ ഇവര്‍

Published : 28th July 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഡി ജനയ്‌റോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ ഇന്ത്യക്കായി അരങ്ങേറുന്നവര്‍ നിരവധിയാണ്.
കന്നി ഒളിംപിക്‌സ് തന്നെ മെഡല്‍നേട്ടത്തോടെ ഗംഭീരമാക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറെടുക്കുന്ന രാജ്യത്തിന്റെ പ്രതീക്ഷകളെ പരിചയപ്പെടാം.
ലളിത ബാബര്‍ (അത്‌ലറ്റിക്‌സ്)
ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ പുത്തന്‍ താരോദയമാണ് ലളിത ബാബര്‍. മഹാരാഷ്ട്രയിലെ സത്താരയില്‍ നിന്നുള്ള ഈ 27കാരി ദേശീയ, അന്തര്‍ദേശീയ മല്‍സരങ്ങളില്‍ മികവ് തെളിയിച്ചാണ് റിയോയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ മികച്ച കായികതാരത്തിനുള്ള അവാര്‍ഡ് ലളിതയ്ക്കായിരുന്നു.
ഒളിംപിക്‌സില്‍ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ ഇന്ത്യക്കായി മെഡല്‍ കൊയയ്യാനുള്ള കഠിനാധ്വാനത്തിലാണ് താരം. നിലവില്‍ ഈയിനത്തിലെ ദേശീയ റെക്കോഡ് ലളിതയുടെ പേരിലണ്.
കഴിഞ്ഞ വര്‍ഷം വുഹാനില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പി ല്‍ സ്വര്‍ണം നേടിയാണ് ലളിത ഒളിംപിക്‌സിനു ടിക്കറ്റെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പ് മുതല്‍ കഠിനാധ്വാനമാണ് താന്‍ ചെയ്യുന്നതെന്നും റിയോയില്‍ സാന്നിധ്യമറിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.
ദീപ കര്‍മാക്കര്‍ (ജിംനാസ്റ്റിക്‌സ്)
ഇത്തവണ റിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കുവേണ്ടി ജിംനാസ്റ്റിക്‌സില്‍ മല്‍സരിക്കാനിറങ്ങുന്നതോടെ വനിതാ താരം ദീപ കര്‍മാക്കര്‍ ചരിത്രത്തില്‍ ഇടംപിടിക്കും. ഇതാദ്യമായാണ് ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ വനിതാ താരം പങ്കെടുക്കുന്നത്.
ഈ വര്‍ഷം ഏപ്രിലില്‍ റിയോയില്‍ നടന്ന ഒളിംപിക്‌സ് യോഗ്യതാ ടൂര്‍ണമെന്റില്‍ 52. 698 പോയിന്റ് നേടിയതോടെയാ ണ് 22കാരിയായ ദീപ ഒളിംപിക്‌സിനു അര്‍ഹത നേടിയത്.
ഒളിംപിക്‌സ് യോഗത കരസ്ഥമാക്കുന്നതിനുമുമ്പ് തന്നെ ചില അവിസ്മരണീയ പ്രകടനങ്ങളിലൂടെ താരം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയതോടെ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡിന് ദീപ അവകാശിയായിരുന്നു.
കഴിഞ്ഞ നവംബറില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ മല്‍സരിച്ചതോടെ മറ്റൊരു റെക്കോഡും ദീപ സ്വന്തം പേരില്‍ കുറിച്ചു. ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടത്തിനാണ് താരം അര്‍ഹയായത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും മികച്ച പ്രകടനം നടത്തിയ ദീപ ഒളിംപിക്‌സി ലും ഇന്ത്യക്കു മെഡല്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
ദ്യുതി ചന്ദ് (അത്‌ലറ്റിക്‌സ്)
കരിയര്‍ തന്നെ അവസാനിച്ചേക്കാവുന്ന തിരിച്ചടികളില്‍ നിന്നു ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന അത്‌ലറ്റാണ് ഇന്ത്യന്‍ വനിതാ താരം ദ്യുതി ചന്ദ്. ശരീരത്തില്‍ പുരുഷ ഹോര്‍മോണ്‍ കൂടുതലാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ താരത്തിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെ 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ടീമില്‍ നിന്ന് അവസാന നിമിഷം താരം തഴയപ്പെട്ടു.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര കായിക കോടതി കുറ്റവിമുക്തയാക്കിയതോടയാണ് ദ്യുതി വീണ്ടും ട്രാക്കിലേക്കു തിരിച്ചുവന്നത്. എന്നാല്‍ റിയോ ഒളിംപിക്‌സ് യോഗ്യത തയ്യാറെടുപ്പുക ള്‍ക്കായി ഒരു വര്‍ഷം മാത്രമേ താരത്തിനു മുന്നിലുണ്ടായിരുന്നുള്ളൂ.
കസാക്കിസ്താനിലെ അല്‍മാറ്റിയില്‍ നടന്ന യോഗ്യതാ മീറ്റിന്റെ 100 മീറ്ററില്‍ 11.24 സെക്ക ന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയാണ് ദ്യുതി ഒളിംപിക്‌സിന് അര്‍ഹത നേടിയത്. പുതിയ ദേശീയ റെക്കോഡ് കൂടിയാണ് താരം ഈ മല്‍സരത്തില്‍ കുറിച്ചത്.
1980ല്‍ ഇന്ത്യയുടെ അഭിമാനമായ കേരള സ്പ്രിന്റ് റാണി പി ടി ഉഷയ്ക്കുശേഷം ഇതാദ്യമായാണ് ഒളിംപിക്‌സ് 100 മീറ്ററി ല്‍ ഒരു ഇന്ത്യന്‍ താരം മല്‍സരിക്കുന്നത്.
അനിര്‍ബന്‍ ലാഹിരി (ഗോള്‍ഫ്)
1904നുശേഷം ആദ്യമായി ഇ ത്തവണ റിയോ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയ ഗോള്‍ഫില്‍ ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയാണ് അനിര്‍ബന്‍ ലാഹിരി. ഏഷ്യ ന്‍ ടൂറില്‍ ഏഴു തവണ ചാംപ്യ നായ താരമാണ് അദ്ദേഹം.
നിലവില്‍ ഏഷ്യയിലെ നമ്പ ര്‍ വണ്‍ താരമായ ലാഹിരി ലോക റാങ്കിങില്‍ 62ാം സ്ഥാനത്താ ണ്. കഴിഞ്ഞയാഴ്ച പുറത്തുവിട്ട അന്താരാഷ്ട്ര ഗോള്‍ഫ് റാങ്കിങില്‍ 20ാം സ്ഥാനത്ത് എത്തിയതോടെയാണ് താരത്തിനു ഒളിംപിക്‌സ് യോഗ്യത ലഭിച്ചത്.
ലാഹിരിയുടെ കരിയറിലെ മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു 2015. യൂറോപ്യന്‍ പര്യടനത്തില്‍ രണ്ടു ജയങ്ങള്‍ നേടിയ താരം പിജിഎ ചാംപ്യന്‍ഷിപ്പി ല്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചു. ചാംപ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.
2006ലെ ഏഷ്യന്‍ ഗെയിംസി ല്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ലാഹിരി.
 കെ ശ്രീകാന്ത് (ബാഡ്മിന്റണ്‍)
ഇന്ത്യന്‍ ബാഡ്മിന്റണിലെ പുതിയ സെന്‍സേഷനാണ് കെ ശ്രീകാന്ത്. 2014ലെ ചൈന ഓപണില്‍ ലോക ഒന്നാംനമ്പര്‍ താരം ലിന്‍ ഡാനെ ഞെട്ടിച്ചാണ് ശ്രീകാന്ത് വരവറിയിക്കുന്നത്. പിന്നീട് ഓരോ ടൂര്‍ണമെന്റ് കഴിയുന്തോറും താരത്തിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുന്നതാണ് കണ്ടത്.
ഈ വര്‍ഷമാദ്യം നാട്ടില്‍ നടന്ന സയ്ദ് മോഡി ഗ്രാന്റ്പ്രി ചാംപ്യന്‍ഷിപ്പില്‍ ശ്രീകാന്താണ് കിരീടം ചൂടിയത്. സാഫ് ഗെയിംസിലും താരം പൊന്നണിഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ആസ്‌ത്രേലിയന്‍ ഓപണിന്റെ സെമി ഫൈനലിലെത്തിയതോടെ ലോക റാങ്കിങില്‍ താരം 11ാം സ്ഥാനത്തേക്കുയര്‍ന്നിരുന്നു.
ജിത്തു റായ് (ഷൂട്ടിങ്)
ഒളിംപിക്‌സ് ഷൂട്ടിങ് റേഞ്ചി ല്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊന്നാണ് ജിത്തു റായ്.
2014ലാണ് റായിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയ പ്രകടനം കണ്ടത്. ലോകകപ്പ്, ലോക ചാംപ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവര്‍ താരം രാജ്യത്തിനു മെഡല്‍ സമ്മാനിച്ചു.
പിന്നീട് ഈ വര്‍ഷം മാര്‍ച്ചി ല്‍ നടന്ന ലോകകപ്പില്‍ റായ് ഇന്ത്യക്കായി സ്വര്‍ണം കൊയ്തു. കഴിഞ്ഞ മാസം നടന്ന ഷൂട്ടിങ് ലോകകപ്പില്‍ മൂന്നു തവണ ഒളിംപിക് ചാംപ്യനായ ജോന്‍ ഗോ ജിന്നിനെ മറികടന്ന് താരം ജേതാവായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക