|    Dec 15 Fri, 2017 11:11 pm
FLASH NEWS
Home   >  News now   >  

ഒളിംപിക്‌സില്‍ മെഡല്‍ നേടാത്ത താരങ്ങളെ വടക്കന്‍ കൊറിയ കല്‍ക്കരി ഖനിയില്‍ ജോലിക്ക് അയക്കുന്നു

Published : 30th August 2016 | Posted By: Navas Ali kn

KOREA
റിയോ ഒളിംപിക്‌സില്‍ മോശം പ്രകടനം നടത്തിയ താരങ്ങളെ വടക്കന്‍ കൊറിയ കല്‍ക്കരി ഖനിയിലേക്ക് ജോലി ചെയ്യാന്‍ അയക്കുന്നു. വടക്കന്‍ കൊറിയന്‍ നേതാവ് കിം ആണ് കായിക താരങ്ങള്‍ക്ക് ഈ ശിക്ഷാവിധി നടപ്പിലാക്കാന്‍ ഉത്തരവിട്ടത്. അഞ്ച് സ്വര്‍ണ്ണമെങ്കിലും നേടി റിയോയില്‍ നിന്ന് മടങ്ങാനായിരുന്നു കായിക താരങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍ രണ്ട് സ്വര്‍ണ്ണം മാത്രമാണ് താരങ്ങള്‍ക്ക് നേടാനായത്. ഇതോടെയാണ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാത്ത താരങ്ങളെ ശിക്ഷയായി കല്‍ക്കരി ഖനികളില്‍ ജോലിയ്ക്ക് അയക്കാന്‍ വടക്കന്‍ കൊറിയന്‍ നേതാവ് കിം നിര്‍ദ്ദേശിച്ചത്. കൊറിയന്‍ ദിനപത്രമായ കൊറിയന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2010ലെ ലോക കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വടക്കന്‍ കൊറിയന്‍ ടീമിനെ പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കും കടുത്ത ശിക്ഷ വിധിച്ചിരുന്നു. അവര്‍ക്ക് നല്‍കിയിരുന്ന എല്ലാ സൗകര്യങ്ങളും നിര്‍ത്തലാക്കാനും കല്‍ക്കരി ഖനിയിലേക്ക് ജോലിക്കാരായി അക്കാനുമായിരുന്നു നിര്‍ദ്ദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക