|    May 30 Tue, 2017 4:48 am
FLASH NEWS

ഒളിംപിക്‌സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഒളിംപ്യന് ജന്മനാട്ടില്‍ അവഗണന

Published : 5th September 2016 | Posted By: SMR

കോതമംഗലം: റിയോ ഒളിംപിക്‌സില്‍ പങ്കെടുത്തു മടങ്ങിയെത്തിയ മലയാളി റിലേ താരത്തിന് അവഗണന. കോതമംഗലത്തിന്റെ സംഭാവനയായ ഒളിംപ്യന്‍ അനില്‍ഡ തോമസ് റിയോയില്‍നിന്നു മടങ്ങിയെത്തിയശേഷം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികള്‍ ഫോണില്‍പോലും ബന്ധപ്പെട്ടിട്ടില്ലെന്ന് പരാതി.
പണവും ഊര്‍ജവും ചെലവഴിച്ച് പ്രതീക്ഷയോടെ മക്കളെ കായികരംഗത്തേക്ക് ഇറക്കിവിടുന്ന രക്ഷിതാക്കളുടെ മനംമടുപ്പിക്കുന്നതാണ് ഇത്തരം സമീപനങ്ങളെന്ന് അനില്‍ഡയുടെ പിതാവ് തോമസ് പ്രതികരിച്ചു. തിക്താനുഭവങ്ങള്‍ ഏറെയുണ്ടായെന്ന് അനില്‍ഡയും സൂചിപ്പിച്ചു. റിയോ ഒളിംപിക്‌സ് നല്‍കിയ അനുഭവം തന്റെ ജീവിതത്തില്‍ വളരെ വലുതാണെന്ന് അനില്‍ഡ തോമസ് പറഞ്ഞു. റിലേയില്‍ പ്രതീഷിച്ച പ്രകടനമല്ല കാഴ്ചവയ്ക്കാനായത്.ഇന്ത്യന്‍ ഒളിംപിക്‌സ് ടീമില്‍ കേരളത്തില്‍നിന്ന് ഇടം നേടിയ 11 പേരില്‍ ഒരാളാണ് അനില്‍ഡ തോമസ്. 4ഃ400 മീറ്റര്‍ റിലേയിലാണ് അനില്‍ഡ ഒളിംപിക്‌സ് ട്രാക്ക് തൊട്ടത്.
ഇങ്ങനെയൊരാള്‍ ഒളിംപിക്‌സില്‍ പങ്കെടുത്ത് തിരികെ നാട്ടിലെത്തിയെന്ന് അറിഞ്ഞഭാവം നടിക്കാന്‍പോലും കായികരംഗത്തോ ഭരണരംഗത്തോ ഉള്ളവര്‍ക്കായിട്ടില്ല. അനില്‍ഡ ഒളിംപിക്‌സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയിട്ട് ദിവസങ്ങളായി. കായികരംഗത്തെ ഉത്തരവാദിത്തപ്പെട്ടവരോ, സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടവരോ ഫോണില്‍പോലും വിളിച്ചില്ല. ഒളിംപിക്‌സ് ഫെഡറേഷനാണ് ബംഗളൂരുവരെയെത്താനുള്ള ടിക്കറ്റ് നല്‍കിയത്. പിന്നീട് ഒരു അന്വേഷണവും ഇവരുടെ ഭാഗത്തുനിന്നുണ്ടായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day