|    May 29 Mon, 2017 8:47 pm
FLASH NEWS

ഒളിംപിക്‌സില്‍ പങ്കെടുക്കുന്നവരുടെ ബീജം സൗജന്യമായി സൂക്ഷിച്ചുവെയ്ക്കാമെന്ന് വാഗ്ദാനം

Published : 19th July 2016 | Posted By: G.A.G

വാഷിംഗ്ടണ്‍ : റിയോ ഒളിംപിക്‌സിന് ഇനി ദിവസങ്ങള്‍ മാത്രം. ലോക കായികമാമാങ്കത്തെ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്നു. ടെലിവിഷന്‍ കമ്പനികളും മറ്റും ഓഫറുകളുടെ പെരുമഴതന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഒളിംപിക്‌സുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഓഫര്‍ ഇതൊന്നുമല്ല. ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന പുരുഷകായികതാരങ്ങളുടെയും വനിതാതാരങ്ങളുടെ ജീവിതപങ്കാളികളുടെയും ബീജം സൗജന്യമായി ശേഖരിച്ച് സൂക്ഷിച്ചുവെക്കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ് യുഎസിലെ ഫെയര്‍ഫാക്‌സ് ക്രയോ ബാങ്ക് എന്ന സ്വകാര്യസ്ഥാപനം.

zika one

സിക്ക വൈറസ് ബാധിച്ച നവജാതശിശു

ഒളിംപിക്‌സ് നടക്കുന്ന ബ്രസീലില്‍ സിക്ക വൈറസ് ഭീഷണി നിലവിലുള്ള സാഹചര്യത്തിലാണ് ഈ ഓഫര്‍ എന്നും കമ്പനി വ്യക്തമാക്കുന്നു.
സിക്ക വൈറസ് ബാധിച്ച പുരുഷന്‍മാര്‍ക്ക് പുറമെ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. എന്നാല്‍ ഇവരിലൂടെ രോഗം പങ്കാളിയിലേക്ക് പകരാം. ഇതിന്റെ ഫലമായി ഇവര്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങള്‍ സിക്ക വൈറസിന്റെ പ്രധാന ലക്ഷണമായ മസ്തിഷ്‌കം ചെറുതാവുന്ന അവസ്ഥയും ബുദ്ധിമാന്ദ്യവുമൊക്കെ ഉണ്ടായേക്കാം. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് കമ്പനി ബീജം ശേഖരിച്ചു സൂക്ഷിക്കാമെന്ന വാദഗ്ദാനം മുന്നോട്ടുവെച്ചിട്ടുള്ളത്. ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന കായികതാരങ്ങള്‍, പരിശീലകന്‍, കായികതാരത്തിന്റെ ഭര്‍ത്താവ്, കുടുംബാംഗം, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ ഔദ്യോഗികമായി ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന ആര്‍ക്കും ബീജം സൂക്ഷിക്കാന്‍ കമ്പനിയെ ഏല്‍പിക്കാം. ഒളിംപിക്‌സ് കഴിഞ്ഞു വന്ന് ആവശ്യമുള്ളപ്പോള്‍ തിരിച്ചെടുത്ത് ഗര്‍ഭധാരണത്തിനായി ഉപയോഗിക്കാം. കായികതാരങ്ങള്‍ക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കട്ടെ എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ഈ വാഗ്ദാനം മുന്നോട്ടുവെയ്ക്കുന്നത്.

ഇതിലൂടെ തങ്ങളാല്‍ ആവുംവിധം ഒളിംപിക്‌സിനെ പിന്തുണയ്ക്കുക എന്ന ഒളിംപിക്‌സ് സ്പിരിറ്റും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day