|    Mar 24 Fri, 2017 7:54 am
FLASH NEWS
Home   >  Sports  >  Others  >  

ഒളിംപിക്‌സില്‍ ഇന്ത്യ മികവ് തെളിയിക്കും: നരേന്ദ്ര മോദി

Published : 1st August 2016 | Posted By: SMR

ന്യുഡല്‍ഹി: ഒളിംപിക്‌സ് മല്‍സരങ്ങളില്‍ ഇന്ത്യന്‍ ജനതയുടെ മനംകവരും പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുനല്‍കുമെന്നും പ്രധാനമന്ത്രി വ്യ ക്തമാക്കി.
ഇത്തവണ ഒളിംപിക്‌സിനിറങ്ങുന്ന 119  അംഗസംഘം മികച്ചതാണെന്നും മേജര്‍ ധ്യാന്‍ ചന്ദ് സ്‌റ്റേഡിയത്തില്‍ റണ്‍ ഫോര്‍ റിയോ മാരത്തണ്‍ ഫഌഗ് ഓഫ് ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഏകദേശം 20,000 ത്തോളം സ്‌കൂള്‍ കുട്ടികളാണ് മാരത്തണില്‍ പങ്കെടുത്തത്.
100 വഷമായി ഒളിംപിക്‌സി ല്‍ പങ്കെടുക്കുന്ന ഇന്ത്യ ഇത്തവണയാണ് ഇത്രയും വലിയ സംഘവുമായി ഇറങ്ങുന്നത്. മികച്ച പരിശീലനവും  പരിഗണനയുമാണ് ഇത്തവണ താരങ്ങള്‍ക്ക് ലഭിച്ചത്.
കഠിനാധ്വാനം നടത്തിയാണ് അത്‌ലറ്റുകള്‍ ഒളിംപിക്‌സ് യോഗ്യത കൈക്കലാക്കിയത്. അതുകൊണ്ടു തന്നെ മെഡലിനായി ഇവര്‍ കഠിനാധ്വാനം ചെയ്യുമെന്നുറപ്പാണ്. താരങ്ങള്‍ക്കാ യി ബജറ്റില്‍ പണം മാറ്റിവച്ചത് ഗുണകരമായെന്നും  ഇതുപ്രകാരം ഒരോ താരത്തിനും വ്യക്തിഗതമായി 30 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെ ചെലവാക്കാനായെന്നും മോദി പറഞ്ഞു.

(Visited 52 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക