|    Jan 24 Tue, 2017 2:26 am

ഒളിംപിക്‌സിലെ വിജയികള്‍ക്ക് സചിന്‍ ബിഎംഡബ്ല്യു സമ്മാനിച്ചു

Published : 29th August 2016 | Posted By: SMR

ഹൈദരാബാദ്: റിയോ ഒളിംപിക്‌സിലെ വിജയികള്‍ക്ക് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍  ബിഎംഡബ്ല്യു കാര്‍ സമ്മാനിച്ചു. ഹൈദരാബാദ് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷനാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്. ഇന്ത്യയുടെ അഭിമാനതാരങ്ങളായി റിയോയില്‍ തിളങ്ങിയ പി വി സിന്ധുവിനും സാക്ഷി മാലിക്കിനും ദീപ ക ര്‍മാകറിനും ബാഡ്മിന്റണ്‍ കോച്ച് പുല്ലേ ല ഗോപീചന്ദിനും ഒളിംപിക്‌സ് ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയായ സചിനാണ് താക്കോല്‍ നല്‍കിയത്. ഹൈദരാബാദ് ജില്ലാ ബാഡ്മിന്റണ്‍ അക്കാഡമി പ്രസിഡന്റ് ചാമുണ്ടേശ്വര്‍നാഥിന്റെ നേതൃത്വത്തില്‍ ആദ്യം സിന്ധുവിനുമാത്രം ബിബിഎംഡബ്ല്യു നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ വെള്ളി മെഡല്‍ കരസ്ഥ മാക്കിയ സിന്ധുവും വനിതകളുടെ 58 കിലോഗ്രാം ഫ്രീസ്റ്റെല്‍ ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടിയ സാക്ഷിയും ജിംനാസ്റ്റിക്‌സി ല്‍ ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി നാലാംസ്ഥാനം കരസ്ഥമാക്കിയ ദീപയും ഇന്ത്യയുടെ അഭിമാനതാരങ്ങളാണെന്നും ഈ മികവ് വീണ്ടും തുടരാന്‍ സാധിക്കട്ടേയെന്നും സചിന്‍ പരിപാടിയിലൂടെ ആശംസിച്ചു. ജേതാക്കള്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് സചിന്‍ വേദി വിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക